മാനനഷ്ട്ട കേസിൽ മുൻ ഭാര്യ ആംബർ ഹേർഡിൽ നിന്ന് ലഭിച്ച സെറ്റിൽമെന്റ് തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുകയാണെന്ന് ജോണി ഡെപ്പ്. ഒരു മില്ല്യൺ ഡോളറാണ് ഇത്തരത്തിൽ ലഭിക്കുന്നത്.
രോഗബാധിതരായ കുട്ടികൾക്ക് പ്രയോജനപ്പെടുന്നവ മുതൽ വിവിധ സമൂഹങ്ങൾക്ക് സുരക്ഷിതമായ പാർപ്പിടം നൽകുന്നവ വരെയുള്ള തിരഞ്ഞെടുത്ത ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായിരിക്കും തുക ഉപയോഗിക്കുക.
താരത്തിന് ഇത്രയും തുക നൽകിയ ശേഷം തുക എന്ത് ചെയ്യുമെന്നതിനെ കുറിച്ച് ഏറെ ഊഹാപോഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ തുക മുഴുവൻ ചാരിറ്റി പ്രവർത്തനത്തിന് ചിലവഴിക്കുമെന്ന് അറിഞ്ഞതോടെ താരത്തിനെ വാഴ്ത്തുകയാണ് സോഷ്യൽ മീഡിയ. ഹോളിവുഡ് അഭിനേതാക്കളായ ഇരുവരും വർഷങ്ങളോളമുള്ള ഡേറ്റിംഗിന് ശേഷം 2015 ൽ ലോസ് ഏഞ്ചൽസിലെ വീട്ടിൽ വച്ച് രഹസ്യ ചടങ്ങിൽ വിവാഹിതരാകുകയായിരുന്നു. 2016 മെയ് 23-ന് ജോണിയിൽ നിന്ന് വിവാഹമോചനത്തിന് ആംബർ അപേക്ഷ നൽകിയത്.
വർഷങ്ങളോളം നീണ്ട തങ്ങളുടെ ബന്ധത്തിനിടയിൽ ജോണി തന്നെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും, മയക്കുമരുന്ന്, മദ്യം എന്നിവ കഴിച്ച സമയത്താണ് ഇത് പലപ്പോഴും സംഭവിച്ചതെന്നും ഹേഡ് പറഞ്ഞത് വൻ വിവാദമായി മാറുകയായിരുന്നു.
Post Your Comments