
ബോളിവുഡ് സൂപ്പർ താരം ഹൃത്വിക് റോഷനും സേബാ ആസാദും കുറെ നാളുകളായി ഡേറ്റിംങിലാണ്. ഇരുവരും പലപ്പോഴും പാർട്ടികളിൽ ഒരുമിച്ചു പങ്കെടുക്കുന്ന ചിത്രങ്ങൾ വൈറലായി മാറാറുണ്ട്.
സേബാ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച അതിമനോഹരമായ ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുകയാണ് ഹൃത്വിക് റോഷൻ.
ചലച്ചിത്ര നിർമ്മാതാവ് മധു മണ്ടേനയുടെയും യോഗാ അധ്യാപിക ഇറ ത്രിവേദിയുടെയും വിവാഹ സൽക്കാരത്തിന് ധരിച്ച വസ്ത്രമണിഞ്ഞാണ് ഫോട്ടോക്ക് പോസ് ചെയ്തത്.
സേബയുടെ ഫോട്ടോയ്ക്ക് ഹൃദയത്തിന്റെ ചിഹ്നമാണ് കമന്റായി നൽകിയിരിക്കുന്നത്. അടുത്തിടെ ഹൃത്വിക് റോഷന്റെ ഏതാനും കുടുംബ ചടങ്ങുകൾക്കും സേബ പങ്കെടുത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
Post Your Comments