കളേഴ്സിന്റെ ബാലികാ വധു എന്ന ടിവി സീരീസിൽ ആനന്ദിയായി അഭിനയിച്ചതോടെ സൂപ്പർ താരമായി ഉയർന്ന നടിയാണ് അവിക ഗൗർ. എന്നാൽ സൽമാൻ ഖാൻ ചിത്രങ്ങളിൽ നിന്ന് അപ്രതീക്ഷിതമായി മാറ്റുന്നതിനെക്കുറിച്ചാണ് നടി ഇപ്പോൾ പറയുന്നത്.
സൽമാൻ ഖാന്റെ ആന്റിം, കിസി കാ ഭായ് കിസി കി ജാൻ എന്ന സിനിമയിൽ തന്നെ ആദ്യം പരിഗണിച്ചിരുന്നതായും എന്നാൽ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഒഴിവാക്കി എന്ന് പറഞ്ഞു അവർ അറിയിച്ചുവെന്നും നടി വ്യക്തമാക്കി. ചിത്രങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കിയപ്പോൾ വേദനിച്ചുവെന്നും അവിക ഗൗർ.
എല്ലാം തയ്യാറായെന്ന് കരുതി നമ്മൾ ഒരുങ്ങി വരുമ്പോൾ സിനിമയുടെ അണിയറ പ്രവർത്തകർ ആരെങ്കിലും വിളിച്ച് ചിത്രത്തിൽ നിന്ന് മാറ്റിയെന്ന് പറയുന്നത് ആദ്യമായല്ല, സൽമാൻ ഖാന്റെ മറ്റൊരു ചിത്രത്തിന് വേണ്ടി വിളിച്ചപ്പോഴും ഗതി ഇതുതന്നെ ആയുരുന്നെന്നാണ് ഗൗർ വ്യക്തമാക്കുന്നത്, കൃത്യമായ കാരണങ്ങൾ ചൂണ്ടിക്കാണിക്കാതെ എങ്ങനെയാണ് തന്നെ ചിത്രങ്ങളിൽ നിന്ന് മാറ്റുന്നതെന്ന് മനസ്സിലായിട്ടില്ലെന്നും നടി.
ബോളിവുഡ് സൂപ്പർ ഹീറോയുടെ കൂടെ അഭിനയിക്കാൻ കിട്ടുന്ന അവസരം പാഴായിപ്പോയി, എന്നെ സിനിമയിൽ നിന്ന് മാറ്റുന്നതിനൊരു കാരണം ഉണ്ടാകും, അതറിയാൻ ആഗ്രഹമുണ്ടെന്നും അവിക ഗൗർ.
Post Your Comments