CinemaLatest NewsMollywoodWOODs

ഇനിയൊരു ബ്രഹ്മപുരം ഉണ്ടാവാതിരിക്കാൻ നാം ഓരോരുത്തരും ഒരുമിച്ച് നിൽക്കണം: മാലാ പാർവതി

മാലിന്യത്തിന്റെ ശരിയായ പരിപാലനം നമ്മൾ ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്

നമ്മുടെ പരിസരങ്ങളെ മാലിന്യ മുക്തമാക്കാൻ നമ്മൾ ഒരുമിച്ചു നിൽക്കേണ്ടതുണ്ട്, അത് കാലത്തിന്റെ അനിവാര്യത കൂടിയാണ്. മാലിന്യത്തിന്റെ ശരിയായ പരിപാലനം നമ്മൾ ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് നടി മാല പാർവതി.

മാലിന്യമുക്ത – നവകേരളം, നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതും വരും തലമുറയ്ക്ക് കൈമാറേണ്ടതും നാം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. അതിൽ നിന്നും ഒഴിഞ്ഞു മാറി നിൽക്കാൻ നമുക്ക് സാധിക്കില്ല, നമ്മുടെ പരിസരങ്ങളെ മാലിന്യ മുക്തമാക്കാൻ നമ്മൾ ഒരുമിച്ചു നിൽക്കേണ്ടതുണ്ട്. അത് കാലത്തിന്റെ അനിവാര്യത കൂടിയാണ്, മാലിന്യത്തിന്റെ ശരിയായ പരിപാലനം നമ്മൾ ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും നടി വ്യക്തമാക്കി. ‌

ജൈവ മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുകയും, അജൈവ പാഴ് വസ്തുക്കൾ ഹരിത കർമസേനയ്ക്ക് കൈമാറുകയും ചെയ്യുന്നതിലൂടെ ചുറ്റിനും ഉള്ളവരെയും മാലിന്യ സംസ്കരണത്തിന് പ്രേരിപ്പിച്ചുകൊണ്ട് നമുക്കും മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമാവണമെന്നും താരം കുറിച്ചു.

കുറിപ്പ് വായിക്കാം

മാലിന്യമുക്ത – നവകേരളം, നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതും വരും തലമുറയ്ക്ക് കൈമാറേണ്ടതും നാം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. അതിൽ നിന്നും ഒഴിഞ്ഞു മാറി നിൽക്കാൻ നമുക്ക് സാധിക്കില്ല.

നമ്മുടെ പരിസരങ്ങളെ മാലിന്യ മുക്തമാക്കാൻ നമ്മൾ ഒരുമിച്ചു നിൽക്കേണ്ടതുണ്ട്. അത് കാലത്തിന്റെ അനിവാര്യത കൂടിയാണ്. മാലിന്യത്തിന്റെ ശരിയായ പരിപാലനം നമ്മൾ ഏറ്റെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

ഇനിയൊരു ബ്രഹ്മപുരം ഉണ്ടാവാതിരിക്കാൻ നാം ഓരോരുത്തരും ഒരുമിച്ച് നിൽക്കണം. ജൈവ മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുകയും, അജൈവ പാഴ് വസ്തുക്കൾ ഹരിത കർമസേനയ്ക്ക് കൈമാറുകയും ചെയ്യുന്നതിലൂടെ ചുറ്റിനും ഉള്ളവരെയും മാലിന്യ സംസ്കരണത്തിന് പ്രേരിപ്പിച്ചുകൊണ്ട് നമുക്കും മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമാവാം.

shortlink

Related Articles

Post Your Comments


Back to top button