ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നടത്തിയ പ്രസംഗം വൻ വിമർശനങ്ങൾക്കാണ് ഇടയാക്കിയത്. മന്ത്രിയുടെ ഇംഗ്ലീഷ് ഉപയോഗിച്ച ശൈലി നിരവധി ട്രോളുകൾക്കും കാരണമായി.
എന്നാൽ മന്ത്രിയെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. മലൈകൊട്ടൈ വാലിബൻ. ഈ സിനിമയിൽ അന്യഭാഷ നടി നടൻമാർ ധാരാളമുണ്ടായിരുന്നു, എന്നാൽ ഉപയോഗിക്കുന്ന ഇംഗ്ലീഷ് എന്ന ആയുധത്തിന് മൂർച്ചപോരാ എന്നറിഞ്ഞിട്ടും (പ്രത്യേകിച്ചും എന്റേതിന്) ഞങ്ങൾ അത് തന്നെ ഉപയോഗിച്ചു. ആരും പരസ്പരം കളിയാക്കിയില്ല. പകരം ഒരു പാട് സ്നേഹം പരസ്പരം പങ്കുവെച്ചു, ബിന്ദു ടീച്ചർക്കും ഐക്യദാർഡ്യമെന്നാണ് നടൻ കുറിച്ചിരിക്കുന്നത്.
കുറിപ്പ് വായിക്കാം
Wherever I go I take this memories with me…, മലൈകൊട്ടൈ വാലിബൻ. ഈ സിനിമയിൽ അന്യഭാഷ നടി നടൻമാർ ധാരാളമുണ്ടായിരുന്നു.
ആരും ഒർജിനൽ ഇംഗ്ലിഷുകാരല്ലായിരുന്നു, എന്നിട്ടും ഞങ്ങളുടെ communicative weapon അഥവാ ആശയ വിനിമയ ആയുധം ഇംഗ്ലീഷായിരുന്നു.
ഉപയോഗിക്കുന്ന ആയുധത്തിന് മൂർച്ചപോരാ എന്നറിഞ്ഞിട്ടും (പ്രത്യേകിച്ചും എന്റേതിന്)ഞങ്ങൾ അത് തന്നെ ഉപയോഗിച്ചു.
ആരും പരസ്പരം കളിയാക്കിയില്ല, പകരം ഒരു പാട് സ്നേഹം പരസ്പരം പങ്കുവെച്ചു, ബിന്ദു ടീച്ചർക്കും ഐക്യദാർഡ്യം.
Post Your Comments