
ഓം റൗട്ടിന്റെ ആദിപുരുഷിൽ തങ്ങളുടെ പ്രിയപ്പെട്ട താരത്തെ ഭഗവാൻ രാമനായി കാണാൻ പ്രഭാസിന്റെ ആരാധകർ കാത്തിരിക്കുകയാണ്. രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ജൂൺ 16ന് തിയേറ്ററുകളിൽ ഗംഭീര റിലീസിന് ഒരുങ്ങുകയാണ്.
റിലീസിന് മുന്നോടിയായി ആദിപുരുഷിന്റെ മുഴുവൻ ടീമിനും ആശംസകൾ നേർന്ന് ആമിർ ഖാൻ പ്രൊഡക്ഷൻസ്. ഭൂഷൺ കുമാർ, സെയ്ഫ് അലി ഖാൻ, പ്രഭാസ്, കൃതി സനോൻ, ഓം റൗട്ട്, കൂടാതെ മുഴുവൻ ടീമിനും അവരുടെ ഇതിഹാസ ചിത്രമായ ആദിപുരുഷിന് എല്ലാ ആശംസകളും നേരുന്നു. ഇത് ഹൃദയം കീഴടക്കട്ടെ എന്നാണ് കുറിച്ചത്.
ആമിർ ഖാൻ പ്രൊഡക്ഷൻസ് അവരുടെ ഇൻസ്റ്റഗ്രാം പേജിൽ ആദിപുരുഷിന്റെ ട്രെയിലർ പങ്കിടുകയും വിജയാശംസകൾ നേരുകയും ചെയ്തു. രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പുരാണ കഥയാണ് ആദിപുരുഷ്. ഓം റൗട്ട് രചനയും സംവിധാനവും നിർവഹിച്ച ആദിപുരുഷ് 500 കോടി രൂപ ബഡ്ജറ്റിൽ നിർമ്മിച്ച ഏറ്റവും ചെലവേറിയ ഇന്ത്യൻ ചിത്രങ്ങളിലൊന്നാണ്. രാഘവയായി പ്രഭാസാണെത്തുക.
Post Your Comments