ബിഗ്ബോസ് സീസൺ 5ൽ വലിയ കോളിളക്കമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. അനിയന്‍ മിഥുനെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയ മുഴുവന്‍. ഒരു പ്രണയ കഥ പറഞ്ഞ് കുടുങ്ങിയ മിഥുന്റെ പേരില്‍ താരത്തിന്റെ നിലനില്‍പിനെ തന്നെ ബാധിയ്ക്കുന്ന കാര്യങ്ങളാണ് പുറത്ത് വരുന്നത്. ബിഗ്ഗ് ബോസിന് അകത്തും, പുറത്തും മിഥുന്‍ ഒറ്റപ്പെടുന്നു. പിന്തുണയ്ക്കാന്‍ ആരും ഇല്ലാത്ത അവസ്ഥ. ഈ സാഹചര്യത്തില്‍ മിഥുന് പിന്തുണയുമായി എത്തിയിരിയ്ക്കുകയാണ് മുന്‍ മത്സരാര്‍ത്ഥി വിജെ ശാലിനി.
അനിയൻ മിഥുന്‍ പറഞ്ഞ കാര്യങ്ങളെയോ, മിഥുന്റെ കഥകളെയോ വിശ്വസിച്ചോ ന്യായീകരിച്ചോ അല്ല ശാലിനിയുടെ ഇന്‍സ്സ്റ്റഗ്രം പോസ്റ്റ്. ഇത് മൂലം ചാനലിന് ഇപ്പോള്‍ റേറ്റിങ് കൂടിയിരിയ്ക്കാം. എന്നാല്‍ അത് ഭാവിയില്‍ മിഥുന് ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചാണ് വളരെ ഗൗരവമായി ശാലിനി കുറിച്ചിരിയ്ക്കുന്നത്.ഷോയുടെ നിലനില്‍പ്പിനെ ഒരൊറ്റ മത്സരാര്‍ത്ഥിയുടെ സ്റ്റേറ്റ്‌മെന്റ് മാറ്റിമറിച്ചേക്കാം. 100 ദിവസത്തെ ബിഗ്ഗ്ബോസ്സ് യാത്രയില്‍ മാനസികമായി പല വെല്ലുവിളികളും മത്സരാര്‍ത്ഥികള്‍ നേരിടുന്നുണ്ട്. ഷോ കഴിഞ്ഞതിനു ശേഷവും അപ്രതീക്ഷിതമായ എവിക്ഷനുകള്‍ക്ക് ശേഷവും ഇതുപോലുള്ള സാഹചര്യങ്ങളില്‍ കൂടി കടന്നുപോയ ഒരുപാട് പേരുണ്ടാകാം ഇത് വരെയും ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത ഒരു വിഷയം പറയാന്‍ ശ്രമിക്കുന്നു, ‘മാനസികാരോഗ്യം എല്ലാവര്‍ക്കും വളരെ പ്രാധാന്യമാണ്’- എന്ന് പറഞ്ഞുകൊണ്ടാണ് ശാലിനിയുടെ പോസ്റ്റ് തുടങ്ങുന്നത്.
‘MENTAL HEALTH IS VERY IMPORTANT FOR EVERYONE’. അനിയന്‍ മിഥുന്‍ തെറ്റ് ചെയ്തെന്ന് ബോധ്യമായെങ്കില്‍ ഇജക്റ്റ് ചെയ്യുകയാണ് വേണ്ടത്. മിഥുന്‍ ചെയ്തത് തെറ്റെന്ന് തെളിഞ്ഞാല്‍ ഷോയില്‍ നിന്നും പുറത്താക്കി നിയമത്തെ നേരിടട്ടെ എന്നാണ് ശാലിനി പറയുന്നത്. ഇന്ത്യന്‍ ആര്‍മിക്ക് വാസ്തവവിരുദ്ധമായ രീതിയിലുള്ള പ്രസ്താവനകള്‍ മിഥുനില്‍ നിന്നും ഉണ്ടായതിന് വന്നേക്കാവുന്ന പരിണിത ഫലങ്ങള്‍ അറിയാനും അതുമായി മുന്നോട്ട് പോകുവാനും മിഥുന്‍ ബാധ്യസ്ഥന്‍ തന്നെ ആണെന്നും വാക്ക് ഔട്ട് ചെയ്യാന്‍ മിഥുന്‍ തയ്യാറാകുന്നുവെങ്കില്‍ ഷോയില്‍ നിന്ന് പോകുവാന്‍ അനുവദിക്കേണ്ടതുണ്ടെന്നും താരം വ്യക്തമാക്കി.
അയാളുടെ സ്വാതന്ത്ര്യം, ഇങ്ങനെയൊരു സാഹചര്യത്തില്‍ പുറത്തിറങ്ങി നേരിടേണ്ടുന്ന കാര്യങ്ങള്‍, മാനസികാരോഗ്യം,നിയമ നടപടിയെ നേരിടല്‍ എല്ലാം കണക്കിലെടുത്ത് മിഥുനെ ഷോയില്‍ നിന്നും പുറത്താക്കുക തന്നെയാണ് ചെയ്യേണ്ടതെന്ന് ശാലിനി പറയുന്നു.ഇനിയും ഷോ ടൈറ്റിലിനു വേണ്ടി മത്സരിക്കാനുള്ള മാനസികാവസ്ഥ മിഥുനുണ്ടാവുമെന്ന് കരുതുന്നില്ല. മാത്രമല്ല അപമാനം താങ്ങാനാവാതെ മിഥുന്‍ എന്നല്ല ഏതെങ്കിലും ഒരു മത്സരാര്‍ത്ഥി ബിഗ്ഗ്ബോസ്സ് ഷോയ്ക്ക് ശേഷം മാനസികമായി തളര്‍ന്ന അവസ്ഥയില്‍ മെന്റല്‍ ട്രോമയില്‍ നിന്ന് പുറത്ത് വരാന്‍ കഴിയാതെ അവരുടെ ജീവനെ തന്നെ ബാധിക്കാവുന്ന തരത്തില്‍ തെറ്റായ തീരുമാനം എടുത്താല്‍ അത് ഏത് ഭാഷയിലാണെങ്കിലും ബിഗ്ഗ്ബോസ്സ് ഷോയുടെ നിലനില്‍പ്പിനെ ബാധിച്ചേക്കാം. അങ്ങിനെ പല ഭാഷകളിലും സംഭവിച്ചിട്ടുമുണ്ട് എന്നും താരം ചൂണ്ടിക്കാണിക്കുന്നു.
Post Your Comments