തമിഴ് സൂപ്പർ താരം ധനുഷ് നായകനാകുന്ന പുത്തൻ ചിത്രത്തിൽ മലയാളി പെൺകൊടി നായികയാകുന്നുവെന്ന് റിപ്പോർട്ടുകൾ. തൊട്ടതെല്ലാം പൊന്നാക്കുന്ന ധനുഷിന്റെ പുതിയ ചിത്രത്തിന് താൽക്കാലികമായി D 50 എന്നാണ് പേര് നൽകിയിരിക്കുന്നത്.
ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എസ് ജെ സൂര്യ, ദുഷാര വിജയൻ, കാളിദാസ് ജയറാം എന്നിവർ നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കും. നിലവിൽ അരുൺ മാതേശ്വരന്റെ ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിലാണ് ധനുഷ് അഭിനയിക്കുന്നത്.
ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുക നടി അപർണ്ണ ബാലമുരളിയാണെന്നാണ് സൂചന. ചിത്രത്തിന്റെ ഷൂട്ടിംഗ് 2023 ജൂലൈ 1 മുതൽ ആരംഭിക്കും.
സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ ചിത്രം ഒരു റിവഞ്ച് ഡ്രാമയായിരിക്കുമെന്നാണ് സൂചന, എആർ റഹ്മാൻ സംഗീതം നൽകുമെന്നും റിപ്പോർട്ടുകളുണ്ട്. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ധനുഷ് ആരാധകർ.
Post Your Comments