വിമാനത്തില്‍ കയറുന്നതിനിടെ നടന് വിനായകന് മോശമായി പെരുമാറിയെന്ന പരാതിയുമായി യുവാവ് രംഗത്ത്. കഴിഞ്ഞ മേയ് 27ന് ഗോവയില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. പഞ്ചാബില്‍ ജോലി ചെയ്യുന്ന മലയാളിയായ ജിബി ജെയിംസാണ് പരാതിക്കാരന്. നടനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ യുവാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.
read also: ‘ആർഎക്സ് 100’ ഫെയിം അജയ് ഭൂപതിയുടെ പാൻ ഇന്ത്യൻ ചിത്രം ‘ചൊവ്വാഴ്ച്ച’: ചിത്രീകരണം പൂർത്തിയായി
നടപടി സ്വീകരിക്കുവാന്‍ ഇന്‍ഡിഗോ വിമാന കമ്പനിക്ക് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിയില്‍ വിനായകനെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
Post Your Comments