GeneralLatest NewsNEWSTV Shows

അഭിനയിക്കാൻ വന്നയുടനെ നായകനുമായി ബന്ധം, പിന്നെ അവൻ അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്ന് പറയുന്നതില്‍ എന്ത് കാര്യം: വിമർശനം

അര്‍ണവ് തന്റെ കുടുംബത്തെ എതിര്‍ത്താണ് ദിവ്യയെ വിവാഹം ചെയ്തത്.

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ ചർച്ചയാകുകയാണ് താര ദമ്പതികളായ അര്‍ണവ്-ദിവ്യ, വിഷ്‌ണുകാന്ത് – സംയുക്ത വിഷയം. പ്രണയിച്ചു വിവാഹിതരായ ഇവർ വേർപിരിയലിന്റെ വക്കിലാണ്. രഹസ്യ വിവാഹം ചുത്തതിന് ശേഷം ഗർഭിണിയായപ്പോൾ അര്‍ണവ് തന്നെ ഉപേക്ഷിച്ചുവെന്നാണ് ദിവ്യയുടെ ആരോപണം . കൂടാതെ അർണവിന് മറ്റു നടിമാരുമായി ബന്ധമുണ്ടെന്നും ദിവ്യ ആരോപിച്ചിരുന്നു. വിവാഹ ശേഷം വിഷ്ണു ലൈംഗികമായി പീഡിപ്പിക്കുകയാണെന്നായിരുന്നു സംയുക്തയുടെ ആരോപണം. ഈ രണ്ടു നടിമാരുടെയും പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് നടിയും നിർമ്മാതാവുമായ കുട്ടി പത്മിനി. രണ്ട് വിവാദങ്ങളിലും ആരോപണം ഉന്നയിച്ച സ്ത്രീകളുടെ ഭാഗത്താണ് തെറ്റെന്ന് കുട്ടി പത്മിനി പറയുന്നു.

READ ALSO: ഹിന്ദിയിലും മലയാളത്തിലും ദ്യശ്യം 3 ഒരുമിച്ച് എത്തുമെന്ന് പ്രചരണം: മറുപടി നൽകി അണിയറ പ്രവർത്തകർ

സംയുക്തയുടെ ഭാഗത്ത് വന്ന പിഴവിനെക്കുറിച്ച് കുട്ടി പത്മിനിയുടെ വാക്കുകൾ ഇങ്ങനെ, ‘രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും മോശമായി സംസാരിക്കുന്നു. പെണ്‍കുട്ടികള്‍ അഭിനയിക്കാൻ വരുന്നത് ഓക്കെ. അവിടെ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. അഭിനയിക്കാൻ വന്നയുടനെ നായകനുമായി ബന്ധമായി. അതിന് ശേഷം അവൻ അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്ന് പറയുന്നതില്‍ എന്ത് കാര്യമാണുള്ളത്. പക്ഷെ സംയുക്ത കരയുന്നത് കാണുമ്പോള്‍ വേദനയുണ്ട്. ആണുങ്ങള്‍ ഇങ്ങനെയാണ്. എന്തുകൊണ്ടാണ് അവരെ കാമുകൻ എന്ന് വിളിക്കുന്നത്? സംയുക്ത ശ്രദ്ധ പുലര്‍ത്തണമായിരുന്നു. ഇതിനൊക്കെ പുറമെ അച്ഛനെയും അമ്മയെയും ഒപ്പമിരുത്തി ഇങ്ങനെയൊക്കെ പറയുന്നത് തെറ്റാണെന്നും കുട്ടി പത്മിനി പറഞ്ഞു.

ദിവ്യ-അര്‍ണവ് പ്രശ്നത്തിൽ ദിവ്യയെ മുമ്പ് പിന്തുണച്ചിരുന്നെങ്കിലും നടിയിപ്പോള്‍ ചെയ്യുന്ന കാര്യം ശരിയല്ലെന്ന് കുട്ടി പത്മിനി പറയുന്നു. ‘അര്‍ണവ് എന്റെ സീരിയലില്‍ അഭിനയിച്ചിട്ടുണ്ട്. എന്റെ കുടുംബവുമായി അടുത്തിടപഴകിയിരുന്നു. പക്ഷെ എന്നിട്ടും അന്ന് ഞാൻ ദിവ്യയെ പിന്തുണച്ചു. എന്നാൽ, ഇപ്പോള്‍ വിഷമമുണ്ട്. കാരണം രണ്ട് പേരും പ്രണയിച്ചതാണ്. അര്‍ണവ് തന്റെ കുടുംബത്തെ എതിര്‍ത്താണ് ദിവ്യയെ വിവാഹം ചെയ്തത്. അതിന് ശേഷം കുഞ്ഞ് പിറന്നു. ഒരു ഘട്ടത്തില്‍ പ്രശ്നങ്ങള്‍ വന്നു. ദിവ്യ കേസ് കൊടുക്കുകയും അര്‍ണവ് അറസ്റ്റിലാവുകയും ചെയ്തു. ഒരു മനുഷ്യൻ ചെയ്ത തെറ്റിനുള്ള ശിക്ഷയെല്ലാം അര്‍ണവിന് ലഭിച്ച്‌ കഴിഞ്ഞു. പക്ഷെ ദിവ്യ വീണ്ടും പ്രശ്നം വലുതാക്കുകയാണ്. ഒരു പെണ്‍കുഞ്ഞുണ്ടെന്ന് നിങ്ങള്‍ രണ്ട് പേരും മറക്കുന്നു. അര്‍ണവ് ഇപ്പോള്‍ ദിവ്യയെക്കുറിച്ച്‌ അഭിമുഖങ്ങളില്‍ മോശമായി സംസാരിക്കാറില്ല. കുഞ്ഞിനെ കാണണമെന്ന് മാത്രമാണ് പറയാറ്. അപ്പോള്‍ ആരോപണങ്ങള്‍ ദിവ്യയും നിര്‍ത്തേണ്ടേ. ഇപ്പോള്‍ ചുറ്റും ആളുകള്‍ ഉണ്ടാവും. കുറച്ച്‌ കഴിഞ്ഞ് അവരും അവരുടെ തിരക്കുകളിലേക്ക് നീങ്ങും’

‘വീട്ടു വാടക കൊടുക്കേണ്ടതും കുഞ്ഞിനെ സ്കൂളില്‍ അയക്കേണ്ടതും ദിവ്യ തന്നെയാണ്. യൂട്യൂബില്‍ നിങ്ങള്‍ പറഞ്ഞതെല്ലാം അങ്ങനെത്തന്നെ അവിടെയുണ്ടാവും. കുട്ടി വളരുമ്ബോള്‍ ഇതൊക്കെ കണ്ടാല്‍ എത്ര വിഷമം തോന്നും. പ്രശ്നങ്ങളില്‍ കോടതി തീരുമാനം എടുക്കും. ദിവ്യ ഇനി സ്വന്തം തൊഴിലില്‍ ശ്രദ്ധ കൊടുക്കണം’ കുട്ടി പത്മിനി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button