BollywoodCinemaLatest NewsWOODs

വിജയ് സേതുപതി കിടിലം: പ്രശംസിച്ച് സാക്ഷാൽ ഷാരൂഖ് ഖാൻ

ജവാനിൽ അദ്ദേഹം വളരെ കൂൾ ആണ് എന്നാണ് താരം മറുപടി നൽകിയത്

തമിഴ് താരം വിജയ് സേതുപതിയെ പ്രകീർത്തിച്ച് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ. ഇരുവരും ഒരുമിച്ചുള്ള ചിത്രമാണ് കിംങ് ഖാന്റെ പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം.

അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാനെന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചെത്തുക. സോഷ്യൽ മീഡിയയിലടക്കം ഏറെ ആക്ടീവായിട്ടുള്ള താരം കൂടിയാണ് കിംങ് ഖാൻ.ജവാൻ സിനിമയെക്കുറിച്ചാണ് ആരാധകർ താരത്തോട് ചോദിച്ചത്, ഞങ്ങളുടെ വിജയ് എങ്ങനെ? എന്ന ചോദ്യത്തിന് എന്റെ ഏറെ പ്രിയപ്പെട്ട അഭിനേതാവാണ് വിജയ് സേതുപതി, ജവാനിൽ അദ്ദേഹം വളരെ കൂൾ ആണ് എന്നാണ് താരം മറുപടി നൽകിയത്.

നയൻതാര, പ്രിയാമണി, സന്യ മൽഹോത്ര, സുനിൽ ഗ്രോവർ, യോഗി ബാബു എന്നിവരും ജവാനിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നേരത്തെ ജൂണിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രം ഇപ്പോൾ സെപ്തംബർ 7ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കിയത്.

 

shortlink

Related Articles

Post Your Comments


Back to top button