ഹിന്ദിയിലും മലയാളത്തിലും ദ്യശ്യം 3 ഒരുമിച്ച് എത്തുമെന്ന് പ്രചരണം: മറുപടി നൽകി അണിയറ പ്രവർത്തകർ

മികച്ച വിജയം നേടിയ ചിത്രമായിരുന്നു ദൃശ്യം

മലയാളത്തിൽ മാത്രമായി ഒതു​ങ്ങി നിൽക്കാതെ ഇറങ്ങിയ എല്ലാ ഭാഷകളിലും മികച്ച വിജയം നേടിയ ചിത്രമായിരുന്നു മോഹൻ ലാലിന്റെയും ജിത്തു ജോസഫിന്റെയും കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യം.

എന്നാൽ ഏതാനും ദിവസങ്ങളായി ദൃശ്യത്തിന്റെ അവസാനത്തെ ഭാ​ഗമായ ദൃശ്യം 3 മലയാളത്തിലും ഹിന്ദിയിലുമെല്ലാമായി അണിയറയിൽ ഒരുങ്ങി കഴിഞ്ഞുവെന്നുള്ള പ്രചരണം ശക്തമായിരുന്നു.

എന്നാൽ അങ്ങനെ ഒരു ചർച്ചകളും നടന്നിട്ടില്ലെന്നും അത്തരമൊരു ചിത്രം ഒരുങ്ങുന്നില്ലെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി. അജയ് ദേവ്​ഗണും മോഹൻ ലാലും നായകന്മാരായി ദൃശ്യം 3 എന്ന ചിത്രം ഇതുവരെ അറിഞ്ഞിട്ടില്ലെന്നും പ്രചരിക്കുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്നും വ്യക്തമാക്കി.

ചിത്രത്തിന്റെ ഹിന്ദി പതിപ്പ് സംവിധാനം ചെയ്ത അഭിഷേക് പതക്ക് ഇത്തരമൊരു ആശയം അവതരിപ്പിച്ചു എന്നും ജിത്തുവിന് അത് ഇഷ്ടമായി എന്നുമായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന വാർത്ത.

Share
Leave a Comment