BollywoodCinemaLatest NewsWOODs

സ്വന്തം വിവാഹ ചിത്രം മറ്റൊരാൾക്കൊപ്പം റീ ക്രിയേറ്റ് ചെയ്തത് മഹാമോശം: നടി കിയാരക്കെതിരെ ആരാധകർ

ഔദ്യോഗിക വിവാഹ ഫോട്ടോകൾ' പോലെയായിരുന്നു എന്നതിനാൽ പലർക്കും പെട്ടെന്ന് മനസിലായിരുന്നില്ല

പ്രശസ്ത നടൻ കാർത്തിക് ആര്യന്റെ ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പുതിയ പോസ്റ്റ് കണ്ട് ആര്യന്റെയും കിയാരയുടെയും ആരാധകർ ‍ഞെട്ടിയിരിക്കുകയാണ്.

ഇരുവരും വിവാഹിതരായോ എന്നാണ് പലരും ചോദിക്കുന്നത്. യധാർഥത്തിൽ ഇരുവരുടെയും വരാനിരിക്കുന്ന ചിത്രമായ സത്യ പ്രേം കി കഥയിൽ നിന്ന് സഹനടി കിയാര അദ്വാനിയുമായുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. പക്ഷെ ‘ഔദ്യോഗിക വിവാഹ ഫോട്ടോകൾ’ പോലെയായിരുന്നു എന്നതിനാൽ പലർക്കും പെട്ടെന്ന് മനസിലായിരുന്നില്ല.

കാർത്തിക് കിയാരയുമായി വിവാഹിതനാണെന്ന് കരുതി എനിക്ക് ഒരു മിനി ഹാർട്ട് അറ്റാക്ക് ഉണ്ടായി, ഇത് സത്യമാണോ, ഇത് മോശമായിപ്പോയി, ഇത്രക്ക് വേണ്ടിയിരുന്നില്ല എന്നൊക്കെയാണ് ആരാധകർ കമന്റുകൾ ചിത്രത്തിന് നൽകിയത്.

കിയാരയും തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ഷെയർ ചെയ്തിരുന്നു, പിന്നീട് നീക്കം ചെയ്യുകയും ചെയ്തു. കിയാര തങ്ങളുടെ വിവാഹ ഫോട്ടോകൾക്ക് സമാനമായ ഒരു ചിത്രം പങ്കിട്ടത് ഇത്ര പ്രശ്നമാകുമെന്ന് കരുതിയില്ല. സിദ്ധാർത്ഥ് മൽഹോത്രയുമായുള്ള കിയാരയുടെ വിവാഹത്തിൽ നിന്നുള്ള ചിത്രത്തിന്റെ റീ ക്രിയേറ്റാണ് വീണ്ടും ചെയ്തതെന്നും അത് മോശമായി പോയെന്നും ഇരുവരെയും ആരാധകർ ഓർമ്മപ്പെടുത്തി.

shortlink

Post Your Comments


Back to top button