
നര്‍ത്തകനും നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമൊക്കെയായി മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് വിനീത്. ഒരു വെബ്സൈറ്റിനെ കുറിച്ചുള്ള വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് താരമിപ്പോൾ. തനിക്ക് ‘ആക്ടർ വിനീത്’ എന്ന വെബ്സൈറ്റുമായി ബന്ധമില്ല എന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വിനീത് വ്യക്തമാക്കി.
read also: അമേരിക്കയിൽ ടൈം സ്ക്വയറിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ: അഭിമാന നിമിഷമെന്ന് സംവിധായകൻ എംഎ നിഷാദ്
ആരോ ‘ആക്ടര്‍ വിനീത്’ എന്ന വെബ്സൈറ്റിന്റെ സ്ക്രീൻഷോട്ട് എനിക്ക് അയച്ചുതന്നതാണ്. പക്ഷേ ഉള്ളടക്കം വിദേശ ഭാഷയിലുള്ളതാണ്. എനിക്ക് യാതൊരു അറിവുമില്ലാത്ത ഒന്നാണ് ഇത് എന്ന് വ്യക്തമാക്കുന്നു എന്നാണു വിനീത് ഫേസ്ബുക്കില്‍ വെബ്സൈറ്റിന്റെ സ്ക്രീൻഷോട്ടിനൊപ്പം കുറിച്ചത്.
വിനീത് വേഷമിട്ട ചിത്രമായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ‘പാച്ചുവും അത്ഭുതവിളക്കും’ ആണ്. ഫഹദ് നായകനായ ചിത്രം ഒരുക്കിയത് നവാഗതനായ അഖില്‍ സത്യനാണ്.
Post Your Comments