രംഗ് ദേ ബസന്തി, ഭാഗ് മിൽഖാ ഭാഗ് തുടങ്ങിയ മാസ്റ്റർപീസുകൾ ഒരുക്കിയ രാകേഷ് ഓംപ്രകാശ് മെഹ്‌റയുടെ പുത്തൻ ചിത്രത്തിൽ സൂര്യയെത്തുന്നു.
രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ഈ ചിത്രത്തിന് കർണ്ണ എന്നാണ് താൽക്കാലികമായി പേര് നൽകിയിരിക്കുന്നത്. മഹാഭാരതത്തിലെ കർണ്ണൻ എന്ന കഥാപാത്രത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
പ്രശസ്ത സംവിധായകൻ ഓംപ്രകാശ് മെഹ്‌റയുടെ കർണൻ എന്ന ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ വളരെക്കാലമായി മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നിരുന്നു. രംഗ് ദേ ബസന്തിയുടെ സംവിധായകൻ ഓംപ്രകാശ് മെഹ്‌റയ്‌ക്കൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരത്തിൽ തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ സൂര്യ ഏറെ സന്തോഷവാനാണെന്നാണ് സൂചനകൾ.
‘കർണ്ണ’യിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ പ്രമുഖ ഹിന്ദി സംവിധായകൻ രാകേഷ് ഓംപ്രകാശ് മെഹ്‌റ സൂര്യയുമായി വിപുലമായ ചർച്ചകൾ തന്നെ നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ബിഗ് ബജറ്റ് ചിത്രം കൂടിയായ സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവ’ എന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോൾ അഭിനയിക്കുന്നത്. താരത്തിന്റെ ബോളിവുഡ് ചിത്രത്തെക്കുറിച്ചുള്ള സൂചനകൾ വന്നതോടെ ഏറെ സന്തോഷത്തിലാണ് ആരാധകർ. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള നടൻമാരിൽ ഒരാളാണ് സൂര്യ.
Post Your Comments