രാമസിംഹൻ അബൂബക്കർ സംവിധാനം ചെയ്ത ഒരു ചിത്രമാണ് ബാംബു ബോയ്സ്. ഉൾക്കാട്ടിൽ താമസിക്കുന്ന ഒരുവിഭാഗം ജനത ഒരു ഡോക്ടറെ തേടി നഗരത്തിൽ എത്തുന്നതും അവിടെ വച്ച് നടക്കുന്നതുമായ സംഭവ വികാസങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അപരിഷ്കൃത വേഷത്തിൽ എത്തുന്ന കാടിന്റെ മക്കൾ രാധാസ് സോപ്പ് കഴിക്കുകയും, ടോയിലറ്റിലെ വെള്ളം കുടിക്കുകയും ചെയ്യുന്ന രംഗങ്ങൾ ഉണ്ടായിരുന്നു. ബാംബു ബോയ്സിലെ ഈ വിവാദ രംഗത്തെ ന്യായീകരിച്ച് എത്തുകയാണ് സംവിധായകൻ രാമസിംഹൻ.
READ ALSO: നടന്റെ അശ്ലീല ഫോണ്‍ കോള്‍ പുറത്ത് !! അസഭ്യ വർഷവുമായി ആരാധകർ
ട്വൻ്റിഫോറിൻ്റെ ജനകീയ കോടതിയിൽ നടത്തിയ പരാമർശത്തിലാണ് അദ്ദേഹം വിവാദ രംഗത്തെ ന്യായീകരിച്ചത്. വിശക്കുമ്പോൾ രാധാസ് സോപ്പ് കഴിക്കുന്നവരായും ദാഹിക്കുമ്പോൾ ടോയിലറ്റിലെ വെള്ളം കുടിക്കുന്നവരായുമാണ് കാടിന്റെ മക്കളെ സിനിമയിൽ ചിത്രീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് സംവിധായകന്റെ മറുപടി ഇങ്ങനെ,
ആൻഡമാൻ ദ്വീപിലേക്ക് പോയ സുഹൃത്തുക്കൾ അവരുടെ അനുഭവങ്ങൾ വിശദീകരിച്ചപ്പോൾ അതിൽ നിന്നുണ്ടാക്കിയ സബ്ജക്റ്റാണ് ബാംബു ബോയ്സ് എന്ന സിനിമയിലുള്ളത്. പുറം ലോകം കണ്ടിട്ടില്ലാത്ത ട്രൈബ്സിന്റെ ജീവിതമാണ് അതിൽ കാണിക്കുന്നത്. അതിൽ പണിയ, കുറുമ്പ, കുറിച്യ വിഭാഗങ്ങളെയൊന്നുമല്ല കാണിച്ചത്. അതൊരു സാങ്കൽപ്പിക കഥയായിരുന്നുവെന്ന് എല്ലാവർക്കുമറിയാം. അതിൽ ഒരു വിഭാഗക്കാരെയും മോശമായി ചിത്രീകരിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഒരു കുറ്റബോധവുമില്ലെന്നും ഖേദം പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments