CinemaLatest News

കൊറിയൻ നടി പാർക്ക് സൂ ​ഗോവണിയിൽ നിന്ന് വീണു മരിച്ച നലയിൽ

ഷെഡ്യൂൾ ചെയ്ത പരിപാടിക്ക് ഒരു ദിവസം മുമ്പായാണ് അപകടം

പ്രശസ്ത കൊറിയൻ നടി പാർക്ക് സൂ റ്യൂൻ ​ഗോവണിപ്പടിയിൽ നിന്ന് വീണു മരിച്ച നിലയിൽ, ഗോവണിപ്പടിയിൽ നിന്ന് വീണു മരിച്ചതായി കൊറിയൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

ഹിറ്റ് ടെലിവിഷൻ പരമ്പരയായ ‘സ്നോഡ്രോപ്പ്’ എന്ന പരമ്പരയിലും പാർക്ക് വേഷമിട്ടിരുന്നു.  ജേജു ദ്വീപിലെ ഷെഡ്യൂൾ ചെയ്ത പരിപാടിക്ക് ഒരു ദിവസം മുമ്പായാണ് അപകടം സംഭവിച്ചത്.

ഗോവണിപ്പടിയിൽ നിന്ന് താഴേക്ക് വീണതാണ് മരണകാരണം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്ക മരണം ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.

പാർക്കിന്റെ സ്മരണയ്ക്കായി അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ച് കുടുംബം രം​ഗത്തെത്തുകയായിരുന്നു. മരണ ശേഷവും അവയവം ദാനം ചെയ്താൽ അവളുടെ അമ്മയും അച്ഛനും എന്ന നിലയിൽ ഞങ്ങൾക്ക് ആശ്വസിക്കാമെന്നും മാതാപിതാക്കൾ വ്യക്തമാക്കി.

1994 ലാണ് പാർക്ക് ജനിച്ചത്, തുടർന്ന് 2018 ൽ ടെനോർ എന്ന സംഗീതത്തിലൂടെ അരങ്ങേറ്റം കുറിച്ചു. തുടർന്ന്, ഫൈൻഡിംഗ് മിസ്റ്റർ ഡെസ്റ്റിനി, ദി ഡേയ്സ് വി ലവ്ഡ്, സിദ്ധാർത്ഥ, ദി സെല്ലർ തുടങ്ങിയ നിരവധി സംഗീത നാടകങ്ങളുടെ ഭാ​ഗമായി. തടങ്കലിൽ വച്ചിരുന്ന ഒരു യൂണിവേഴ്സിറ്റി വിദ്യാർത്ഥിയുടെ വേഷത്തിലൂടെ ചരിത്ര നാടകമായ സ്നോഡ്രോപ്പിലെ വേഷം പ്രശസ്തിയിലേക്കുയർത്തി.

shortlink

Post Your Comments


Back to top button