GeneralLatest NewsMollywoodNEWSWOODs

വീട്ടുകാരെ ഉപേക്ഷിച്ചു, രഹസ്യ വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തി അതുല്യ

താൻ അനുഭവിച്ചതെല്ലാം ഒരു പ്രസ് മീറ്റിൽ പറയുമെന്നും അതുല്യ

സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയ താരമാണ് അതുല്യ പാലക്കല്‍. ടിക്‌ടോക്കിലും ഇന്‍സ്റ്റഗ്രാം റീല്‍സുമൊക്കെ ചെയ്തു ആരാധകരെ സ്വന്തമാക്കിയ അതുല്യ തന്റെ രഹസ്യ വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.

തമിഴ്നാട് സ്വദേശിയും നടനും സംവിധായകനും നിര്‍മാതാവുമൊക്കെയായായ ദിലീപനാണ് അതുല്യയുടെ ഭര്‍ത്താവ്. ഈ വര്‍ഷം റിലീസ് ചെയ്ത യെവന്‍ എന്ന ചിത്രം സംവിധാനം ചെയ്തതും നായകനായി എത്തിയതും ദിലീപനായിരുന്നു. മെയ് നാലാം തിയതിയായിരുന്നു വിവാഹമെന്നും പ്രണയിച്ച ആളെ തന്നെയാണ് വിവാഹം ചെയ്തതെന്നും അതുല്യ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.

read also: എനിക്കൊരു ഇഷ്ടമുണ്ട്: പ്രണയം തുറന്നുപറഞ്ഞ് തമന്ന

തന്റെ പ്രണയത്തിന് വീട്ടുകാര്‍ എതിരായിരുന്നു. അവരെ വിട്ടുപോകുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നുവെന്നും 28 വര്‍ഷം തനിക്കൊപ്പമുണ്ടായിരുന്ന വീട്ടുകാരെ വിട്ടുപോകണമെങ്കില്‍ ഈ തീരുമാനമെടുക്കാന്‍ അവര്‍ തന്നില്‍ എത്രത്തോളം സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടാവും ആലോചിച്ചാല്‍ മനസിലാവുന്നതേയുള്ളൂ എന്നും അതുല്യ പോസ്റ്റിൽ കൂട്ടിച്ചേർത്തു. കൂടാതെ താൻ അനുഭവിച്ചതെല്ലാം ഒരു പ്രസ് മീറ്റിൽ പറയുമെന്നും അതുല്യ പങ്കുവച്ചു.

shortlink

Post Your Comments


Back to top button