
കന്നഡ നിർമ്മാതാവ് ഗിരീഷ് ജി രാജിനെതിരെ നടനും സംവിധായകനുമായ രൂപേഷ് ജി രാജ് പരാതിയുമായി രംഗത്തെത്തി. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു സിനിമയുടെ നിർമ്മാണത്തിനായി തന്റെ സഹോദരൻ തന്നിൽ നിന്ന് 33 ലക്ഷം രൂപയും കൂടാതെ സുഹൃത്തുക്കളിൽ നിന്ന് താൻ 1.10 കോടി രൂപയും വായ്പ എടുത്ത് കൊടുത്തതായും അത് തിരികെ നൽകുന്നില്ലെന്നും രൂപേഷ് പരാതിയിൽ വ്യക്തമാക്കി.
പണം തിരികെ ചോദിച്ചപ്പോൾ ഗിരീഷിന്റെ സുഹൃത്തുക്കൾ രൂപേഷിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും സഹോദരന് പണം കടം നൽകിയിട്ടില്ലെന്ന് രേഖാമൂലം അറിയിക്കാൻ നിർബന്ധിക്കുകയും ചെയ്‌തതായി പരാതിയിൽ പറയുന്നു.
ഓരോ കടത്തിനും രൂപേഷ് ജാമ്യം നിന്നതായും രൂപേഷ് പണം അടക്കാൻ ആവശ്യപ്പെട്ടപ്പോൾ ഗിരീഷ് അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. ഗിരീഷ് പണം നൽകാനില്ലെന്ന് കത്ത് നൽകിയില്ലെങ്കിൽ കുത്തിക്കൊല്ലുമെന്ന് സഹോദരൻ ഗിരീഷും സുഹൃത്തുക്കളും ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് ജൂൺ 9 ന് രൂപേഷ് മഹാലക്ഷ്മിപുരം പോലീസിൽ എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു. വഞ്ചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി ഗിരീഷിനും മൂന്ന് സുഹൃത്തുക്കൾക്കുമെതിരെ പോലീസ് കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments