നടന്റെ അശ്ലീല ഫോണ്‍ കോള്‍ പുറത്ത് !! അസഭ്യ വർഷവുമായി ആരാധകർ

ഇഷയ്ക്ക് ധൈര്യമായി എന്റെ ജീവിതത്തിലേക്ക് വരാം

തെന്നിന്ത്യൻ സിനിമാ മേഖലയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താര ദമ്പതിമാരായ ദിവ്യ ശ്രീധറിന്റെയും അര്‍ണവ് അംജദിൻെറയും സ്വകാര്യ ജീവിതമാണ് ചർച്ചാ വിഷയം. പ്രണയിച്ചു വിവാഹം കഴിച്ചുവെങ്കിലും അർണവ് തന്നെ ഉപേക്ഷിച്ചുവെന്നു ആരോപിച്ചു ദിവ്യ രംഗത്ത് എത്തിയതോടെയാണ് ഇവരുടെ കുടുംബ കലഹം വാർത്തകളിൽ നിറഞ്ഞത്. നടി അൻഷിതയുമായി അർണവിന് ബന്ധമുണ്ടെന്നും നിരവധി സ്ത്രീകളുമായി ബന്ധം പുലർത്തുന്ന വ്യക്തിയാണ് അർണവ് എന്നും ദിവ്യ ആരോപിച്ചിരുന്നു. എന്നാൽ നടൻ ഇതെല്ലാം നിഷേധിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ, നിരവധി സ്ത്രീകളുമായി അര്‍ണവിന് ബന്ധമുണ്ടെന്ന ദിവ്യയുടെ ആരോപണം സത്യമാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള അര്‍ണവിന്റെ അശ്ലീല ഫോണ്‍ കോളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഇഷ എന്ന സ്ത്രീയുമായുള്ള അര്‍ണവിന്റെ ഫോണ്‍ സംഭാഷണമാണ് പുറത്തായിരിക്കുന്നത്.

READ ALSO: മഹാഭാരതം ആസ്പദമാക്കിയൊരുങ്ങുന്ന ‘കർണ്ണ’; തെന്നിന്ത്യൻ സൂപ്പർ താരം സൂര്യ ബോളിവുഡിലേക്ക്

വിവാഹം കഴിഞ്ഞ് കുഞ്ഞ് പിറന്നാലും തന്നോട് ഇഷ്ടം കുറയരുതെന്ന് ഇഷയില്‍ നിന്നും അര്‍ണവ് ഉറപ്പ് വാങ്ങുന്നതും നേരത്തെ ഉണ്ടായിരുന്ന രണ്ട് ബന്ധങ്ങളെ കുറിച്ച് അര്‍ണവ് വിശദീകരിക്കുന്നതും വ്യക്തമായി ഫോണ്‍ കോളിലുണ്ട്.

‘ദിവ്യയുമായി ഉണ്ടായ പ്രശ്‌നം എല്ലാം അവസാനിപ്പിക്കുകയാണ്. അവളുമായി ജീവിതത്തില്‍ ഇനിയൊരു ബന്ധവും ഉണ്ടാവില്ല. എന്നെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയില്‍ അവള്‍ എത്തിച്ചു. അതുകൊണ്ട് അക്കാര്യത്തില്‍ നിനക്ക് സംശയം വേണ്ട. അന്‍ഷിതയോട് എനിക്ക് അട്രാക്ഷന്‍ ഉണ്ടായിരുന്നു. അന്‍ഷിതക്ക് തിരിച്ച്‌ എന്നോടും ഉണ്ടായിരുന്നു. ഞങ്ങള്‍ ഒരേ മതത്തില്‍ പെട്ടവരാണ്. ഒരു ഘട്ടത്തില്‍ കല്യാണം കഴിക്കാനും ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഒരേ ഇന്റസ്ട്രിയില്‍ നില്‍ക്കുമ്പോള്‍ അത് സാധ്യമല്ലെന്ന് മനസിലാക്കി ഞങ്ങള്‍ മ്യൂച്ചലായി പിരിഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ നല്ല രണ്ട് സുഹൃത്തുക്കളാണ്. അതിനപ്പുറം ഒരു ബന്ധം ഇല്ല’ എന്നാണ് അര്‍ണവ് പറയുന്നത്.

‘ഇഷയ്ക്ക് ധൈര്യമായി എന്റെ ജീവിതത്തിലേക്ക് വരാം. നിന്നോട് കൂടുതല്‍ സത്യസന്ധനായി ഇരിക്കാന്‍ ആഗ്രഹിക്കുന്നത് കൊണ്ടാണ് ഞാന്‍ ഇതെല്ലാം പറയുന്നത്. വിവാഹം കഴിഞ്ഞ് കുഞ്ഞ് ജനിച്ച്‌ കഴിയുമ്പോള്‍ കുട്ടിയാണ് വലുതെന്ന് പറഞ്ഞ് എന്നെ ഒഴിവാക്കരുതെന്നും’, അര്‍ണവ് പറയുന്നു. അങ്ങനെ ഒരിക്കലും സംഭവിക്കില്ലെന്ന് ഇഷ തിരിച്ച്‌ അര്‍ണവിന് ഉറപ്പ് നല്‍കുന്നു.

ഫോണ്‍ കോള്‍ വൈറലായതോടെ ദിവ്യയ്ക്ക് ആരാധക പിന്തുണ വര്‍ധിച്ചു. സത്യങ്ങള്‍ ഇപ്പോഴാണ് മനസിലാക്കാൻ സാധിച്ചതെന്ന് പറഞ്ഞ് അര്‍ണവിനെ അസഭ്യം പറഞ്ഞുള്ള കമന്റുകളും സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്.

Share
Leave a Comment