കന്നഡ സിനിമയിലെ റോക്കിംഗ് സ്റ്റാർ തന്റെ അടുത്ത ചിത്രം പ്രഖ്യാപിക്കുന്നതിനായി ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ബോളിവുഡിൽ മധു മണ്ടേന നിർമ്മിക്കുന്ന നിതേഷ് തിവാരിയുടെ രാമായണത്തിൽ രാവണന്റെ വേഷം ചെയ്യാൻ കന്നഡ സൂപ്പർസ്റ്റാർ യാഷിനെ സമീപിച്ചതായി അഭ്യൂഹങ്ങളുണ്ടായിരുന്നു, യഷ് രാവണനായെത്തുമെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
തന്നെപ്പോലൊരാളെ തീർച്ചയായും ഒരു നെഗറ്റീവ് റോളിൽ കാണുവാൻ ആരാധകർ ഇഷ്ട്ടപ്പെടില്ല എന്നതിനാൽ ഇത്തരമൊരു വേഷം ചെയ്യുവാൻ മുതിരുന്നില്ലെന്നാണ് താരം വ്യക്തമാക്കുന്നത്. തന്നെ സ്നേഹിക്കുന്ന ആരാധകർക്ക് രാവണനായി തന്നെ കാണുന്നതിൽ താൽപ്പര്യം ഇല്ലെന്നാണ് താരം പറയുന്നത്. കൂടാതെ വീട്ടിലും ചർച്ച ചെയ്യുകയും അത് ഏറ്റെടുക്കേണ്ടതില്ലെന്ന് അവസാനം തീരുമാനിക്കുകയും ചെയ്തുവെന്നും താരം.
യാഷിന് മുമ്പ് രാവണൻ വേഷത്തിനായി സമീപിച്ചത് ഹൃത്വിക് റോഷനെയായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത വാർത്തകളുണ്ട്. യാഷിന്റെ പുത്തൻ ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്, ഒരു വർഷമായിട്ടും ഇതുവരെ പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല. സോഷ്യൽ മീഡിയയിലടക്കം ഏറെ ആക്ടീവായ താരം തന്റെ പുത്തൻ സിനിമാ വിശേഷങ്ങളും വീട്ടുവിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവക്കാറുണ്ട്.
Post Your Comments