മനുഷ്യർ മൃഗങ്ങളുടെ ആവാസ വ്യവസ്ഥയിൽ കടന്നു കയറി താമസിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും താന്‍ അരിക്കൊമ്പനൊപ്പമാണെന്നും നടന്‍ സലിം കുമാര്‍. മനുഷ്യര്‍ കാട്ടില്‍ അതിക്രമിച്ചുകയറി വീടു വെച്ചതിനാലാണ് അരിക്കൊമ്പന് ആഹാരം തേടി നാട്ടില്‍ ഇറങ്ങേണ്ടിവന്നത്. അതുകൊണ്ട് ആനത്താരയില്‍ താമസിക്കുന്നവര്‍ക്ക് ലൈഫ് പദ്ധതിയില്‍ ചേര്‍ത്ത് ഫ്‌ളാറ്റ് കെട്ടിക്കൊടുക്കുകയാണ് വേണ്ടതെന്നും സലിം കുമാർ അഭിപ്രായപ്പെട്ടു.
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗില്‍ സലിംകുമാറിന്റെ വാക്കുകൾ ഇങ്ങനെ,
ഞാന്‍ അരിക്കൊമ്പന്റെ ഭാഗത്താണ്. അതിന്റെ വീട്ടില്‍ കയറി മനുഷ്യന്‍ വീടു വെച്ചാല്‍ എന്തുചെയ്യും. അതിന് തിന്നാന്‍ ആഹാരമില്ല. അവിടെ താമസിക്കുന്ന മനുഷ്യര്‍ക്കുവേണ്ടി ഫ്‌ളാറ്റ് കെട്ടിക്കൊടുക്കണം. 10 സെന്റില്‍ ലൈഫ് പദ്ധതിയില്‍പ്പെടുത്തി ഫ്‌ളാറ്റ് കെട്ടിക്കൊടുക്കാന്‍ ബുദ്ധിമുട്ടുണ്ടോ. കാട്ടില്‍ തന്നെ താമസിക്കണം എന്നുണ്ടോ?
‘തനിക്ക് മനുഷ്യരേക്കാള്‍ മൃഗങ്ങളെയാണ് ഇഷ്ടം. എന്തു ദുരന്തം വന്നാലും അത് നേരിടുന്നത് മൃഗങ്ങള്‍ മാത്രമാണ്. മനുഷ്യന്‍ ആത്മഹത്യ ചെയ്തുകളയും. ഏതെങ്കിലും പുലി ആത്മഹത്യ ചെയ്തതായി കേട്ടിട്ടുണ്ടോ.’- സലിം കുമാര്‍ ചോദിക്കുന്നു.
Post Your Comments