ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന സ്വര്‍ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ താരങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തെക്കുറിച്ചുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇപ്പോള്‍ അപകടത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടി ഗൗരി നന്ദ. അപകടം നടന്ന വാഹനത്തില്‍ ഉണ്ടായിരുന്ന ഗൗരി നന്ദ ഫേസ് ബുക്കിൽ അപകടത്തെക്കുറിച്ച് പങ്കുവച്ചത് ശ്രദ്ധ നേടുന്നു.
read also: താൻ അരിക്കൊമ്പനൊപ്പം, അവിടെ താമസിക്കുന്ന മനുഷ്യര്‍ക്കുവേണ്ടി ഫ്‌ളാറ്റ് കെട്ടിക്കൊടുക്കണം: സലിം കുമാർ
ഗൗരി നന്ദയുടെ കുറിപ്പ്
എല്ലാവര്‍ക്കും നമസ്കാരം ,
ഇന്നലെ സ്വര്‍ഗത്തിലെ കട്ടുറുമ്പ് സിനിമ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് ചിത്രീകരണം നടക്കുന്നതിനിടെ ഞാൻ സഞ്ചരിച്ച പോലീസ് വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് അടുത്തുള്ള ഇലട്രിക്ക് പോസ്റ്റില്‍ പോയി ഇടിക്കുകയും പോസ്റ്റ് ഒടിഞ്ഞു ലൈൻ പൊട്ടി ഞാൻ ഇരുന്ന സൈഡില്‍ താഴെവീണു.ഞാൻ ഫ്രണ്ട് സീറ്റില്‍ ലെഫ്റ്റ് സൈഡില്‍ ആയിരിന്നു ഇരുന്നത് ഡ്രൈവിംഗ് സീറ്റില്‍ ചെമ്ബില്‍ അശോകൻ ചേട്ടൻ ചാലിപാലാ ചേട്ടൻ ബാക്ക് സീറ്റില്‍.പോസിറ്റില്‍ ഇടിച്ചു നിന്നത് കൊണ്ട് വലിയ അപകടം ഒഴിവായി കിട്ടി.ആര്‍ക്കും അങ്ങനെ കാര്യമായ പരിക്കുകള്‍ ഒന്നും തന്നെ സംഭവിച്ചില്ല. വിവരം അറിഞ്ഞു വിളിച്ചവരോടൊക്കെ നന്ദി പറയുന്നു. ഞാൻ പൂര്‍ണമായി സുരക്ഷിതയാണ്. ദൈവത്തിന് നന്ദി. എല്ലാവരോടും സ്നേഹവും ബഹുമാനവും.
തൊടുപുഴയിലെ ചിത്രീകരണവേളയില്‍ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജസ്പാല്‍ ഷണ്‍മുഖൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്.
Post Your Comments