ലൈംഗിക ആരോപണം നേരിടുന്ന വൈരമുത്തുവിനെതിരെ ഗായിക ഭുവന ശേഷൻ. കവിയും ഗാനരചയിതാവുമായ വൈരമുത്തു രാമസാമിക്കെതിരെ നിരവധി ആരോപണങ്ങൾക്ക് പിന്നാലെ ഗായിക ഭുവന ശേഷനും രംഗത്തെത്തിയിരിക്കുകയാണ്.
തന്റെ കഥ പങ്കുവെച്ചതിന് പിന്നിലെ ഏക ലക്ഷ്യമെന്നത് യുവഗായകരുടെ സ്വപ്നങ്ങൾ തകരുന്നത് തടയുക എന്നതാണെന്നും ഗായിക വ്യക്തമാക്കി.
ഏകദേശം 17 സ്ത്രീകൾ അദ്ദേഹത്തിനെതിരെ (കവിയും ഗാനരചയിതാവുമായ വൈരമുത്തു) ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത്, എന്നാൽ അവരിൽ നാല് പേർ മാത്രമാണ് അവരുടെ മുഖം കാണിക്കാനും പേര് പറയാനും ധൈര്യം കാണിച്ചത്, പീഡനത്തിൽ നിന്ന് കരകയറാൻ പ്രയാസമാണ് സ്ത്രീകൾക്കും പെൺകുട്ടികൾക്കെന്നും ഗായിക പറഞ്ഞു.
പ്രശസ്ത എഴുത്തുകാരെ അംഗീകരിക്കാൻ ലക്ഷ്യമിട്ടുള്ള ഡ്രീം ഹൗസ് പദ്ധതിയിലൂടെ വൈരമുത്തുവിനെ തമിഴ്നാട്ടിലെ ഡിഎംകെ ആദരിച്ചതിന് പിന്നാലെയാണ് ഗായികയുടെ പ്രസ്താവനകൾ. ഗായിക ചിന്മയി ശ്രീപാദ ഉൾപ്പെടെയുള്ളവർ ലൈംഗികാരോപണങ്ങൾ വൈരമുത്തുവിനെതിരെ നേരത്തെ ഉയർത്തിയിരുന്നു. കൂടാതെ ആ പെൺകുട്ടിയുടെ (ഗായിക ചിന്മയി ശ്രീപാദ) ധൈര്യം അതിശയകരമാണ്, അവൾ സോഷ്യൽ മീഡിയയിൽ വൈരമുത്തുവിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് തുടർച്ചയായി അധിക്ഷേപിക്കപ്പെട്ടിട്ടുള്ള ആളെണെന്നും താരം പറഞ്ഞു.
നിലവിൽ സിസ്റ്റത്തിനുള്ളിലെ വെല്ലുവിളികൾ മറികടന്ന് ഏതെങ്കിലും അന്വേഷണം നടക്കാനുള്ള സാധ്യതയെക്കുറിച്ചും അവർ സംശയം പ്രകടിപ്പിച്ചു, വൈരമുത്തു തന്റെ രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിച്ച് നിരവധി സ്ത്രീകളെ എങ്ങനെ നിശബ്ദരാക്കിയെന്ന് ഗായിക വിശദീകരിച്ചു.
Post Your Comments