അർണവിനെതിരെ വീണ്ടും ആരോപണവുമായി ഭാര്യയും നടിയുമായ ദിവ്യ ശ്രീധർ രംഗത്ത്. കൂടെവിടെ എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ നടി അൻഷിതയുമായി അർണവിനുള്ള ബന്ധമാണ് തന്റെ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് കാരണമെന്നു ദിവ്യ പറയുന്നു. ഗലാട്ട തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അൻഷിതയ്ക്കെതിരെ ദിവ്യ ആരോപണം ഉയർത്തിയത്.
ചെല്ലമ്മ സീരിയലില്‍ അഭിനയിക്കവെ അൻഷിതയുമായി അര്‍ണവ് പ്രണയത്തിലായി. ഇതറിഞ്ഞതോടെ രഹസ്യമായി നടത്തിയ തങ്ങളുടെ വിവാഹഫോട്ടോ ഞാൻ പുറത്ത് വിട്ടു. ഇതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയതെന്ന് ദിവ്യ പറയുന്നു.
READ ALSO: സഹോദരനില്‍ നിന്ന് വധഭീഷണി നേരിടുന്നു: പോലീസിൽ പരാതി നൽകി നടൻ
‘ഞാൻ വിവാഹ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഇട്ടതിന് അര്‍ണവ് ദേഷ്യപ്പെട്ടു. ഷൂട്ടിംഗ് സ്ഥലത്ത് എല്ലാവരുടെയും മുന്നില്‍ വെച്ചാണ് എന്നോട് ദേഷ്യപ്പെട്ടത്. അൻഷിതയും എന്നോട് മോശമായി സംസാരിച്ചു. നിന്റെ കുഞ്ഞ് ജനിക്കില്ല. വയറ്റില്‍ വെച്ച് തന്നെ മരിക്കുമെന്ന് പറഞ്ഞു. അര്‍ണവിന്റെ മുന്നില്‍ വെച്ചാണ് അവള്‍ ഇങ്ങനെ സംസാരിച്ചത്. നിന്റെ കുഞ്ഞിനെക്കുറിച്ചാണ് ഈ പറയുന്നതെന്ന് അര്‍ണവിനോട് പറഞ്ഞപ്പോള്‍ എനിക്കാ കുഞ്ഞിനെ വേണ്ടെന്നാണ് അര്‍ണവ് നല്‍കിയ മറുപടി’
‘പ്രശ്നങ്ങളായപ്പോള്‍ എന്നെ വീട്ടില്‍ നിന്ന് പുറത്താക്കാൻ ശ്രമിച്ചു. എന്നാല്‍ ഭാര്യയായ എനിക്കീ വീട്ടില്‍ നില്‍ക്കാൻ അവകാശമുണ്ടെന്ന് ഞാൻ പറഞ്ഞു. രണ്ട് പേരും രണ്ട് മുറികളിലായി. ആ 45 ദിവസവും തന്നെ മാനസികമായി ഉപദ്രവിച്ചു. ആ പെണ്ണിനെ ( അൻഷിത) ഞാൻ ഷൂട്ടിംഗിന് പോവുമ്പോള്‍ വീട്ടിലേക്ക് കൊണ്ടുവരും. കുഞ്ഞിന്റെ പേരിലല്ലേ എന്നെ ഭീഷണിപ്പെടുത്തതെന്ന് പറഞ്ഞ് അര്‍ണവ് ഒരിക്കല്‍ വയറിന് ചവിട്ടാനോങ്ങി’ – ദിവ്യ ആരോപിച്ചു.
Post Your Comments