CinemaLatest NewsMollywoodWOODs

പ്രശസ്ത നടി ഷബാനയുടെ മകൾ ഫാത്തിമ വിവാഹിതയായി, വരൻ പ്രണവ് ദേവ്

ഐ.ടി.ഉദ്യോഗസ്ഥൻ പ്രണവ് ദേവാണു വരൻ

മലയാളത്തിലെ മുൻ കാല നായികയാണ് ഷബാന. ഷബാനയുടേയും പ്രമുഖ ചലച്ചിത്രനിർമ്മാണ -വിതരണ സ്ഥാപനങ്ങളുടെ ഉടമയുമായ മുഹമ്മദ് സലിമിനേയും മകൾ ഫാത്തിമ സലിമിൻ്റെ വിവാഹം ഇക്കഴിഞ്ഞ ജൂൺ അഞ്ച് തിങ്കളാഴ്ച്ച കോവളം ടാജ് ഹോട്ടലിൽ വച്ചു നടന്നു.

ഐ.ടി.ഉദ്യോഗസ്ഥൻ പ്രണവ് ദേവാണു വരൻ. മലയാളത്തിനു പുറമേ തമിഴ് കന്നഡ, തെലുങ്കു സിനിമയിലെ പലരും പങ്കെടുത്തതായിരുന്നു വിവാഹം.

 


തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ജന്മാന്തരങ്ങൾ എന്ന ചിത്രത്തിലൂടെ വിനീതിൻ്റെ നായികയായി അരങ്ങേറ്റം കുറിച്ച ഷബാന പിന്നീട് തമിഴ് മേഖലയിലേക്കു കടന്നു.

പുതു പുതു അർത്ഥങ്ങൾ ആത്മ തുടങ്ങിയ നിരവധി തമിഴ് ചിത്രങ്ങളിലും പിന്നീട്, തെലുങ്കിലും ‘കന്നഡത്തിലുമായി ഏറെ തിരക്കുള്ള നടിയായി മാറിയിരുന്നു. വിവാഹത്തോടെ അഭിനയരംഗം വിട്ട ഷബാന ഇപ്പോൾ ചെന്നൈയിലാണു താമസ്സം.

shortlink

Related Articles

Post Your Comments


Back to top button