ജീവിതം അതി മനോഹരമായി മുന്നോട്ട് പോകുകയാണെന്നും മക്കളുടെയും ഭാര്യയുടെയും കൂടെയുള്ള ജീവിതം സുന്ദരമാണെന്നും നടൻ കൃഷ്ണകുമാർ.
അച്ഛനമ്മമാരോടും, സഹോദരനോടുമൊപ്പം തുടങ്ങിയ ജീവിതത്തിൽ ചിലർവിട്ടുപോയപ്പോൾ ചിലർ പുതുതായി കൂടി.. അച്ഛനും അമ്മയ്ക്കും പകരമായി ഭാര്യ സിന്ധുവും, 4 മക്കളും, കൂടെ കൂടി. അഹാന വന്നപ്പോൾ അന്ന് എനിക്ക് അഹാനയുടെ ഇന്നത്തെ പ്രായത്തെക്കാൾ കുറവായിരുന്നു.
പിന്നെ ദിയ, ഇഷാനി, ഹാൻസിക എല്ലാവരും കൂടി ഒരു സുന്ദരവും അനുഗ്രഹീതവുമായ ജീവിതമായിരുന്നു ഇന്നു വരെ. പണ്ടൊക്കെ 50 വയസ്സുള്ളവരെ വൃദ്ധന്മാരായിട്ടാണ് ഞാനും കണ്ടിരുന്നത്.. ഇന്നു ആ വൃദ്ധന്റെ പ്രായത്തിൽ വന്നപ്പോൾ എന്റെ മനസ്സ് മുപ്പതുകളിൽ ആണെന്നും താരം.
കുറിപ്പ് വായിക്കാം
55 വർഷങ്ങൾക്കു മുമ്പ് തുടങ്ങിയ ഈ ഒരു യാത്ര ഇപ്പോഴും തുടരാൻ അനുവദിക്കുന്നതിൽ പ്രകൃതിക്കും ദൈവത്തിനും നന്ദി.
അച്ഛനമ്മമാരോടും, സഹോദരനോടുമൊപ്പം തുടങ്ങിയ ജീവിതത്തിൽ ചിലർവിട്ടുപോയപ്പോൾ ചിലർ പുതുതായി കൂടി. അച്ഛനും അമ്മയ്ക്കും പകരമായി ഭാര്യ സിന്ധുവും, 4 മക്കളും, കൂടെ കൂടി.
അഹാന വന്നപ്പോൾ അന്ന് എനിക്ക് അഹാനയുടെ ഇന്നത്തെ പ്രായത്തെക്കാൾ കുറവായിരുന്നു. പിന്നെ ദിയ, ഇഷാനി, ഹൻസിക എല്ലാവരും കൂടി ഒരു സുന്ദരവും അനുഗ്രഹീതവുമായ ജീവിതമായിരുന്നു ഇന്നു വരെ.
പണ്ടൊക്കെ 50 വയസ്സുള്ളവരെ വൃദ്ധന്മാരായിട്ടാണ് ഞാനും കണ്ടിരുന്നത്. ഇന്നു ആ വൃദ്ധന്റെ പ്രായത്തിൽ വന്നപ്പോൾ എന്റെ മനസ്സ് 30 തുകളിൽ ആണ്. 50 കഴിഞ്ഞിട്ടുള്ള മറ്റുള്ളവരും ഇതുപോലെ ഒക്കെ ആയിരിക്കാം ചിന്തിക്കുന്നത്. 50 വയസ്സ് കഴിഞ്ഞ എല്ലാവർക്കും നന്മകൾ നേർന്നു.
ഇത്രയും കാലം മുന്നോട്ട് പോകാൻ പല സാഹചര്യങ്ങളിൽ സഹായിച്ച ഒട്ടനവധി മനുഷ്യർ ഉണ്ട്. സുഹൃത്തുക്കളും, ബന്ധുക്കളും, ആദ്യമായി കണ്ടവരും, ഇതുവരെ കണ്ടിട്ടില്ലാത്തവരുമായി ഒരുപാടു പേർ, എല്ലാവർക്കും നന്ദി.
Post Your Comments