ജാക്കി ഷ്രോഫിന്റെ ഭാര്യയും ടൈഗർ ഷ്റോഫിന്റെ അമ്മയുമായ ആയിഷ ഷ്രോഫും മകനും നടനുമായ ടൈഗർ ഷേറോഫും മുംബൈയിലെ സാന്താക്രൂസ് പോലീസ് സ്റ്റേഷനിലെത്തി വഞ്ചനാകുറ്റത്തിന് പരാതി നൽകി.
ഇരുവരുടെയും ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാരനായ അലൻ ഫെർണാണ്ടസ് 2018 മുതൽ ബാന്ദ്ര ആസ്ഥാനമായുള്ള തന്റെ കമ്പനിയായ എംഎംഎ മാട്രിക്‌സിൽ നിന്നും പല തവണയായി 58 ലക്ഷം തട്ടിയെടുക്കുകയായിരുന്നു. പ്രതിയായ അലൻ ഫെർണാണ്ടസിനെതിരെ ഐപിസി സെക്ഷൻ 420, 408, 465, 467, 468 എന്നീ വകുപ്പുകൾ പ്രകാരവും 58 ലക്ഷം രൂപയുടെ തട്ടിപ്പിനും കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് മുംബൈ പോലീസ് വ്യക്തമാക്കി.
ദേശീയ അന്തർദേശീയ പരിപാടികളുടെ സാമ്പത്തികമടക്കമുള്ള കാര്യങ്ങൾ ചെയ്തിരുന്നത് അലനായിരുന്നു. അലൻ ഫെർണാണ്ടസ് 2018 മുതൽ ഇത്തരത്തിൽ പണം അടിച്ചുമാറ്റിയെന്നാണ് കണ്ടെത്തിയത്. എന്നാൽ തങ്ങൾ പ്രതിമാസം 3 ലക്ഷം രൂപ ശമ്പളം നൽകിയിരുന്നെന്ന് താരം പോലീസിന് മൊഴി നൽകിയിരുന്നു.
അന്വേഷണം ആരംഭിച്ചിട്ടുണ്ട്, ആരോപണവിധേയനായ ജീവനക്കാരനെ ചോദ്യം ചെയ്യും, നിലവിൽ അന്വേഷണം നടക്കുകയാണെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കൃഷ്ണകാന്ത് ഉപാധ്യായ പറഞ്ഞു.
മുൻ മോഡലും അഭിനേത്രിയുമായിരുന്നു ആയേഷ. എട്ട് വർഷം മുമ്പ് നടൻ സാഹിൽ ഖാനെതിരെ വഞ്ചനയ്ക്കും ക്രിമിനൽ ഭീഷണിക്കും ആയിഷ കേസുകൊടുത്തിരുന്നു.
തനിക്ക് നാല് കോടി രൂപ തരാനുള്ളത് തരുന്നില്ലെന്നായിരുന്നു ആയേഷ ആരോപിച്ചത്.
Post Your Comments