CinemaLatest NewsMollywoodWOODs

‘ഞാൻ കർണ്ണൻ’: ട്രെയിലർ റിലീസായി

വര്‍ത്തമാനകാല കുടുംബജീവിതത്തിലെ പ്രതിസന്ധികളും വ്യാകുലതകളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം

കൊച്ചി: ‘പുരുഷനെപ്പോലെ തന്നെ അവകാശവും അധികാരവും സ്ത്രീക്കുമുണ്ട്’. സ്ത്രീയുടെ ആത്മാഭിമാനം ഉയര്‍ത്തുന്ന പഞ്ച് ഡയലോഗുമായി പ്രൊഫ. ശ്രീചിത്ര പ്രദീപ് സംവിധാനം ചെയ്ത ‘ഞാന്‍ കര്‍ണ്ണന്‍’ മൂവിയുടെ ട്രെയ്ലര്‍ പുറത്തുവിട്ടു. കുടുംബ ജീവിതത്തിലെ ഹൃദയബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ‘ഞാന്‍ കര്‍ണ്ണന്‍’.

ശ്രിയ ക്രിയേഷന്‍സിന്‍റെ ബാനറില്‍ എം ടി അപ്പന്‍ കഥയും തിരക്കഥയും ഒരുക്കിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പ്രദീപ് രാജാണ്. ചലച്ചിത്ര-സീരിയല്‍ താരവും അദ്ധ്യാപികയുമായ പ്രൊഫ: ശ്രീചിത്ര പ്രദീപ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഞാൻ കർണ്ണൻ. വര്‍ത്തമാനകാല കുടുംബജീവിതത്തിലെ പ്രതിസന്ധികളും വ്യാകുലതകളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.

അഭിനേതാക്കൾ ടി.എസ്.രാജു, ടോണി, പ്രദീപ് രാജ്, ശ്രീചിത്ര പ്രദീപ്, മുരളി കാക്കനാട്, ശിവദാസ് വൈക്കം, ജിൻസി, രമ്യ രാജേഷ്, ബെന്ന, ശോഭന ശശി മേനോൻ, സാവിത്രി പിള്ള, എം.ടി.അപ്പൻ, ബി. അനിൽകുമാർ, ആകാശ്. ഡി.ഒ.പി – പ്രസാദ് അറുമുഖൻ. അസോസിയേറ്റ് ഡയറക്ടർ- ദേവരാജൻ, കലാസംവിധാനം- ജോജോ ആന്റണി, എഡിറ്റർ – രഞ്ജിത്ത്. ആർ., പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് കളമശ്ശേരി. വിവരങ്ങൾക്ക്, പി ആർ സുമേരൻ. (പി.ആർ.ഒ).

shortlink

Related Articles

Post Your Comments


Back to top button