സൂപ്പർ സ്റ്റാർ നടൻ ധനുഷ് നായകനാകുന്ന പുതിയ ചിത്രത്തിലെ വേഷം വേണ്ടന്നു വച്ചതിന്റെ കാരണം വ്യക്തമാക്കി ബോളിവുഡ് സുന്ദരി കങ്കണ റണാവത്.
ക്യാപ്റ്റൻ മില്ലറിന് ശേഷം ധനുഷ് അഭിനയിക്കുന്ന ചിത്രമാണിത്. ധനുഷിന്റെ കരിയറിലെ 50-ാമത്തെ ചിത്രമായതിനാൽ ഡി 50 എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. സൺ പിക്ചേഴ്സ് ആണ് നിർമ്മാണം. ധനുഷ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും നടന്റെ വമ്പൻ ഹിറ്റ് അരങ്ങേറ്റ ചിത്രമായ പുതുപ്പേട്ടയുടെ തുടർച്ചയായിരിക്കും ഈ സിനിമയെന്നും അഭ്യൂഹങ്ങളുണ്ട്.
2006ൽ പുറത്തിറങ്ങിയ പുതുപ്പേട്ട ധനുഷിന്റെ സഹോദരൻ സെൽവരാഘവനാണ് ചിത്രം സംവിധാനം ചെയ്തത്. ബോളിവുഡ് നടി കങ്കണയെ ചിത്രത്തിൽ അഭിനയിക്കാൻ ധനുഷ് ക്ഷണിച്ചെങ്കിലും ധനുഷിന്റെ സിനിമയിൽ അഭിനയിക്കാൻ വിസമ്മതിച്ചുവെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
കടുത്ത നെഗറ്റീവ് റോൾ കാരണം കങ്കണ ചിത്രത്തിൽ നിന്ന് പിന്മാറിയതായാണ് വിവരം. അതേ സമയം ധനുഷ് 50ൽ എസ് ജെ സൂര്യയും വിഷ്ണു വിശാലും ഉൾപ്പടെ വലിയ താരനിര ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ‘എമർജൻസി’ ആണ് കങ്കണയുടെ വരാനിരിക്കുന്ന ചിത്രം. കങ്കണ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചന്ദ്രമുഖി 2ലും കങ്കണ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
Post Your Comments