
ബ്രേക്കിംഗ് ബാഡിലെ അഭിനയത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടനും ഹാസ്യനടനുമായ മൈക്ക് ബാഡിയ അന്തരിച്ചു. മിഷിഗണിലെ വീട്ടിൽ ഉറങ്ങുമ്പോൾ ഹൃദയാഘാതം മൂലം മൈക്ക് ബാഡിയ മരിച്ചുവെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ അറിയിച്ചു. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ ജൂൺ 17 ന് മിഷിഗണിലെ പ്ലിമൗത്തിലെ റൈസൺ ക്രൈസ്റ്റ് ലൂഥറൻ ചർച്ചിൽ നടക്കുമെന്നും മൈക്ക് ബാഡിയയുടെ മാനേജർ സ്റ്റീവ് ഓവൻസ് പറഞ്ഞു.
ഇറ്റ്സ് ഓൾവേസ് സണ്ണി ഇൻ ഫിലാഡൽഫിയ, സ്ലീപ്പർ സെൽ, ദി ബേണി മാക് ഷോ, ബോയ് മീറ്റ്സ് വേൾഡ്, എവരിബഡി ലവ്സ് റെയ്മണ്ട് തുടങ്ങിയ ഷോകളിലും മൈക്ക് ബാഡിയ അഭിനയിച്ചിരുന്നു.
പോൾ വെയ്റ്റ്സിന്റെ അമേരിക്കൻ ഡ്രീംസ്, ഡോണ്ട് മെസ് വിത്ത് ദി സോഹാൻ, ഗ്യാസ് എന്നിവയിലും സഹനടനായി മൈക്ക് ബാഡിയ അഭിനയിച്ചിരുന്നു, 2012-ൽ പുറത്തിറങ്ങിയ ഡെട്രോയിറ്റ് അൺലെഡഡ് എന്ന സിനിമയിലും മൈക്ക് വേഷമിട്ടിരുന്നു. മിഡിൽ ഈസ്റ്റേൺ പ്രേക്ഷകർക്കായി കോമഡി അവതരിപ്പിച്ച ആദ്യത്തെ അമേരിക്കൻ ഹാസ്യനടന്മാരിൽ ഒരാളായിരുന്നു മൈക്ക്.
ജോർദാനിയൻ രാജകുടുംബം അമ്മൻ ഇന്റർനാഷണൽ കോമഡി ഫെസ്റ്റിവലിൽ രണ്ട് വർഷം തുടർച്ചയായി പങ്കെടുക്കാൻ മൈക്ക് ബാഡിയയെ ക്ഷണിച്ചത് വൻ വാർത്തയായി മാറിയിരുന്നു. സിനിമാ – കലാ രംഗത്ത് നിന്ന് അനേകരാണ് പ്രിയ താരത്തിന് അന്ത്യാഞ്ജലികൾ അർപ്പിച്ചത്.
Post Your Comments