BollywoodCinemaLatest NewsWOODs

സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുക്കുമെന്നത് പ്രമോഷന്റെ ഭാ​ഗം മാത്രം,: കജോളിനെതിരെ രൂക്ഷമായി പ്രതികരിച്ച് ആരാധകർ

എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളിലൊന്ന് അഭിമുഖീകരിക്കുന്നു

ബോളിവുഡ് നടി കജോൾ സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുക്കുകയാണെന്ന് അടുത്തിടെ പ്രഖ്യാപിച്ച് രം​ഗത്തെത്തിയിരുന്നു. “സോഷ്യൽ മീഡിയയിൽ നിന്ന് ഒരു ഇടവേള എടുക്കുന്നു” എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും പങ്കുവെച്ച പോസ്റ്റിൽ, “എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളിലൊന്ന് അഭിമുഖീകരിക്കുന്നു” എന്നാണ് നടി എഴുതിയത്.

ഇതോടെ നടി ഏതോ കഠിനമായ പ്രശ്നങ്ങളിലൂടെ പോകുകയാണെന്ന ധാരണ പരക്കെ ഉണ്ടാകുകയും താരത്തെ സാന്ത്വനപ്പെടുത്തി ആയിരക്കണക്കിന് ആളുകളാണ് രം​ഗത്തെത്തിയത്. ” ശ്രദ്ധിക്കുക  ദൈവം നിങ്ങളോടൊപ്പമുണ്ട്”, ഊർജ്ജസ്വലതയിലേക്ക് മടങ്ങിവരൂ, നിങ്ങൾക്ക് എല്ലാ സ്നേഹവും നേരുന്നു, എന്നിങ്ങനെ എണ്ണതീർക്കാനാകാത്തത്രയും മെസേജുകളാണ് താരത്തെ സാന്ത്വനിപ്പിക്കാനായി ആരാധകർ അയച്ചത്.

അമ്പരപ്പിച്ച ഈ സോഷ്യൽ മീഡിയ പോസ്റ്റ് യഥാർത്ഥത്തിൽ താരത്തിന്റെ തന്നെ വരാനിരിക്കുന്ന ഷോയായ ദി ട്രയലിന്റെ ഒരു പ്രൊമോഷണൽ പോസ്റ്റിന്റെ ഭാ​ഗമായിട്ടായിരുന്നു എന്ന് പിന്നീടാണ് ആളുകൾക്ക് മനസ്സിലായത്.

ഒടിടി സീരീസിന്റെ പേര് പ്രഖ്യാപിച്ചുകൊണ്ട് താരം ഫസ്റ്റ് ലുക്കും ഒരു മോഷൻ പോസ്റ്ററും പങ്കുവച്ചിരുന്നു. ഇതെല്ലാം ഒരു തമാശയായിരുന്നു അല്ലേ, ഞാൻ വളരെയധികം കരഞ്ഞു എന്നാണ് ഒരു  ആരാധിക കമന്റ് ചെയ്തത്.

ഒരു തമാശ കാരണം ഞാൻ സ്ട്രോക്കിന്റെ വക്കിലെത്തി, എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല, ആരാധകർ എത്രമാത്രം ആശങ്കാകുലരാണെന്ന് ചിന്തിക്കാതെയുള്ള പ്രവൃത്തി, ഞങ്ങൾ മനുഷ്യരല്ലേ, പരമ്പരയുടെ പ്രമോഷനായി കൂടുതൽ സാധാരണ ആശയങ്ങൾ കൊണ്ടുവരാൻ പരമ്പരയുടെ പരസ്യ ടീമിനോട് ദയവായി പറയുക എന്നിങ്ങനെ രൂക്ഷമായ മറുപടികളാണ് താരത്തിന് ആരാധകർ നൽകുന്നത്.

 

 

 

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button