BollywoodCinemaLatest NewsWOODs

മുഖത്ത് മീശവെച്ച ഈ ശ്രീരാമനേതാണ്, കണ്ടിട്ട് കർണ്ണന്റെ ലുക്ക്: പ്രഭാസിന്റെ ആദിപുരുഷ് ലുക്കിനെ കളിയാക്കി നടി

നടി കസ്തൂരി ശങ്കർ ചിത്രത്തിലെ പ്രഭാസിന്റെ ലുക്കിനെ കളിയാക്കി രം​ഗത്തെത്തി

പാൻ ഇന്ത്യ ചിത്രമായി പുറത്തിറങ്ങുന്നതിൽ ആരാധകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. പ്രഭാസ് – റാം ഔട്ട് ചിത്രം ആദിപുരുഷ്. ട്രെയിലർ റിലീസിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.

ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമകളിലൊന്നായാണ് ആദിപുരുഷ് വിലയിരുത്തപ്പെടുന്നത്. പ്രഭാസും കൃതി സനോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്.

എന്നാലിപ്പോൾ തെന്നിന്ത്യൻ നടി കസ്തൂരി ശങ്കർ ചിത്രത്തിലെ പ്രഭാസിന്റെ ലുക്കിനെ കളിയാക്കി രം​ഗത്തെത്തിയിരിക്കുകയാണ്. മീശ വെച്ച ഇയാളെ കാണുമ്പോൾ കർണ്ണന്റെ ലുക്കാണെന്നും കസ്തൂരി കളിയാക്കി.

നടി കസ്തൂരി ശങ്കർ തന്റെ ഇൻസ്റ്റഗ്രാമിലാണ് ഇത്തരത്തിൽ കുറിച്ചത്. ‘രാംജിയെ മീശ  കൊണ്ട് ചിത്രീകരിക്കുന്ന എന്തെങ്കിലും പാരമ്പര്യമുണ്ടോ? എന്തിനാണ് ആളുകളെ ബുദ്ധിമുട്ടിക്കാൻ വേണ്ടി ഇങ്ങനെ ഉണ്ടാക്കിയിരിക്കുന്നത്? പ്രഭാസ് രാമനെപ്പോലെയല്ല കർണനെപ്പോലെയാണ് കാണപ്പെടുന്നതെന്നാണ് നടി കുറിച്ചത്. , നടിക്കെതിരെ പ്രഭാസ് ആരാധകർ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.

കശ്മീർ ഫയൽസ് പ്രൊഡ്യൂസർ അഭിഷേക് അഗർവാൾ, രൺബീർ കപൂർ, റാം ചരൺ എന്നിവർ തെലങ്കാനയിൽ 10000-ത്തിലധികം ടിക്കറ്റുകൾ സൗജന്യമായി നൽകാൻ തീരുമാനിച്ച് രം​ഗത്തെത്തിയിരുന്നു. സർക്കാർ സ്‌കൂളിലെ വിദ്യാർഥികൾക്കും വൃദ്ധസദനങ്ങളിലും അനാഥാലയങ്ങളിലും കഴിയുന്നവർക്കുമാണ് സൗജന്യ ടിക്കറ്റുകൾ നൽകുക.

 

 

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button