CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘ഞാന്‍ ഇത്രയും വൈറല്‍ ആയിട്ടും ഒരു പെണ്‍കുട്ടി പോലും എന്നോട് ‘ഐ ലവ് യു’ പറഞ്ഞിട്ടില്ല, കുട്ടിക്ക് എന്നെ ഇഷ്ടമാണോ?’

കൊച്ചി: മോഹൻലാൽ നായകനായെത്തിയ ‘ആറാട്ട്’ എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. സിനിമയെക്കുറിച്ചുള്ള ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന്, ‘മോഹന്‍ലാല്‍ ആറാടുകയാണ്’ എന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ മറുപടി. ആറാട്ട് അണ്ണന്‍ എന്ന വിളിപ്പേരിലായിരുന്നു സന്തോഷ് വര്‍ക്കി പിന്നീട് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെട്ടത്.

നടി നിത്യ മേനോനെ കല്യാണം കഴിക്കണമെന്ന ആവശ്യവുമായി സന്തോഷ് വര്‍ക്കി നടന്നത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. സംഭവത്തിൽ പ്രതികരിച്ച് നിത്യ മേനോന്‍ തന്നെ രംഗത്ത് വന്നിരുന്നു. ഇതോടെ നിത്യ മേനോനെ ഇനി തനിക്ക് വേണ്ട എന്ന് പ്രഖ്യാപിച്ച സന്തോഷ് മറ്റ് പല നടിമാരോടുമുള്ള തന്റെ ഇഷ്ടം തുറന്ന് പറയുകയും ചെയ്തിരുന്നു.

അവനെ താമസിപ്പിക്കുന്ന മുറിയിൽ മകൾ നക്ഷത്രയുടെ ചിത്രങ്ങൾ വെയ്ക്കണം, അതിലും വലിയ ശിക്ഷ അയാൾക്ക് കിട്ടാനില്ല: കുറിപ്പ്

ഇപ്പോൾ ഒരു അഭിമുഖത്തിൽ, തന്നെ ആരും സ്നേഹിക്കാത്തതിന്റെ സങ്കടം തുറന്ന് പറയുകയാണ് സന്തോഷ് വര്‍ക്കി.

‘ഞാന്‍ ഇത്രയും വൈറല്‍ ആയിട്ടും ഒരു പെണ്‍കുട്ടി പോലും എന്നോട് വന്നിട്ട് ‘ഐ ലവ് യു’ പറഞ്ഞിട്ടില്ല, എനിക്ക് അതാണ് മനസിലാവാത്തത്. അങ്ങനെ ആരെങ്കിലും ഒരാള്‍ പറയട്ടെ എന്ന് ആഗ്രഹിക്കുന്നു. എനിക്ക് ഇഷ്ടം ആണെങ്കില്‍ അങ്ങോട്ടും പറയാം, കല്യാണവും കഴിക്കാം. പക്ഷെ അത് നടക്കുമെന്ന് തോന്നുന്നില്ല,’ സന്തോഷ് വര്‍ക്കി പറയുന്നു.

അഭിമുഖം നടത്തിയ പെൺകുട്ടിയേയും സന്തോഷ് വിട്ടില്ല. ‘കുട്ടിക്ക് എന്നെ ഏത് രീതിയില്‍ കാണാനാണ് താല്പര്യം’ എന്ന് സന്തോഷ് വര്‍ക്കി അവതാരികയോട് ചോദിച്ചു.
‘കുട്ടിക്ക് എന്ത് തോന്നുന്നു എന്നോട്? കുട്ടിക്ക് എന്നെ ഏത് രീതിയില്‍ കാണാനാണ് താല്പര്യം? ഇതുവരെ സംസാരിച്ചതല്ലേ, സഹോദരനായിട്ടാണോ അതോ സുഹൃത്തായിട്ടാണോ? തുറന്നു പറഞ്ഞോളൂ,’ എന്നാണ് സന്തോഷ് വര്‍ക്കി ചോദിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button