സോഷ്യൽ മീഡിയയിൽ നിന്ന് ഇടവേള എടുക്കുകയാണെന്നറിയിച്ച് പ്രശസ്ത ബോളിവുഡ് നടി കാജോൾ. ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും പങ്കുവെച്ച പോസ്റ്റിൽ, “എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളിലൊന്ന് അഭിമുഖീകരിക്കുന്നു” എന്നാണ് താരം എഴുതിയിരിക്കുന്നത്. അതോടൊപ്പം “സോഷ്യൽ മീഡിയയിൽ നിന്ന് ഒരു ഇടവേള എടുക്കുന്നു”എന്നും താരം എഴുതിയിട്ടുണ്ട്.
ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമാണ് നടി കാജോൾ. ഭർത്താവ് അജയ് ദേവ്ഗൺ, മകൾ നൈസ, മകൻ യുഗ് എന്നിവരുൾപ്പെടെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ, മറ്റ് വിശേഷങ്ങൾ എന്നിവ സ്ഥിരമായി പങ്കുവച്ചിരുന്നു. പോസ്റ്റിന് കമന്റിടുന്ന ആരാധകരുടെ അഭിപ്രായങ്ങൾ ആശങ്കയും നിരാശയും കലർന്നതാണ് എന്നതാണ് മറ്റൊരു പ്രത്യേകത,
എന്താണ് സംഭവിച്ചത്, ഏത് പ്രശ്‌നത്തെയും നേരിടുക, നിങ്ങൾക്കാവശ്യമായ സമയമെടുക്കുക എന്നിങ്ങനെ നിരവധി കമന്റുകളാണ് താരത്തിന് ലഭിയ്ക്കുന്നത്.
ഇൻസ്റ്റഗ്രാമിലെ എല്ലാ പോസ്റ്റുകളും താരം ഡിലീറ്റ് ചെയ്തു കഴിഞ്ഞു. സുജയ് ഘോഷ്, കൊങ്കണ സെൻശർമ്മ, ആർ ബാൽക്കി, അമിത് ആർ ശർമ്മ എന്നിവർ സംവിധാനം ചെയ്ത നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ലസ്റ്റ് സ്റ്റോറീസ് 2 എന്ന ആന്തോളജിയിൽ പ്രധാന വേഷത്തിലാണ് കാജോളെത്തുക. ചിത്രം ജൂൺ 29 ന് റിലീസ് ചെയ്യും.
Post Your Comments