BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

സോഷ്യൽ മീഡിയയിൽ നിന്നും ‘ഇടവേള’: വെളിപ്പെടുത്തലുമായി തിരികെയെത്തി കജോൾ

മുംബൈ: സോഷ്യൽ മീഡിയയിൽ നിന്നും ഇടവേളയെടുക്കുന്നുവെന്ന് നടി കജോൾ പ്രഖ്യാപിച്ചിരുന്നു. ‘ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണങ്ങളിലൊന്നിനെ അഭിമുഖീകരിക്കുന്നു. ഒരിടവേള അനിവാര്യമാണ്‘ എന്ന പുതിയ പോസ്റ്റ് ഒഴികെ ബാക്കിയെല്ലാം താരത്തിന്റെ സോഷ്യൽ മീഡിയ പേജിൽ നിന്ന് രാവിലെ അപ്രത്യക്ഷമായിരുന്നു.

തുടർന്ന്, നടിയ്ക്ക് പിന്തുണയുമായി നിരവധിയാളുകളാണ് രംഗത്തെത്തിയത്. എല്ലാം ശരിയാകുമെന്ന് ആരാധകർ താരത്തെ ആശ്വസിപ്പിച്ചു. ഭർത്താവ് അജയ് ദേവ്​ഗണുമായി എന്തെങ്കിലും പ്രശ്നമുണ്ടോയെന്നായിരുന്നു ചിലരുടെ സംശയം. ഇത് പുതിയ ചിത്രത്തിന്റെ പ്രമോഷനാണെന്നും ചിലർ അഭിപ്രായപ്പെട്ടു.

‘ഞാന്‍ ഇത്രയും വൈറല്‍ ആയിട്ടും ഒരു പെണ്‍കുട്ടി പോലും എന്നോട് ‘ഐ ലവ് യു’ പറഞ്ഞിട്ടില്ല, കുട്ടിക്ക് എന്നെ ഇഷ്ടമാണോ?’
ഇപ്പോഴിതാ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി കജോൾ തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. ഒരു കൂട്ടം ആരാധകർ പ്രവചിച്ചതുപോലെ പുതിയ സീരിസിന്റെ പ്രമോഷനായിരുന്നു ഇത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ അവതരിപ്പിക്കുന്ന ‘ദി ട്രയൽ‘ എന്ന വെബ് സീരിസിന്റെ പ്രമോഷന്റെ ഭാ​ഗമായിട്ടാണ് താരം പോസ്റ്റുകൾ ആർക്കെെവ് ചെയ്തത്. ഇപ്പോൾ എല്ലാ പോസ്റ്റുകളും നടിയുടെ പേജിൽ കാണാം. വിചാരണ കഠിനമാകുമ്പോൾ തിരിച്ചുവരുന്നത് കൂടുതൽ കഠിനമാകുമെന്ന് സീരിസിന്റെ ഫസ്റ്റ് ലുക്ക് പങ്കുവെച്ചുകൊണ്ട് നടി കുറിച്ചു.

 

shortlink

Post Your Comments


Back to top button