CinemaLatest NewsTollywoodWOODs

ഇന്ത്യൻ ചിത്രം ആർആർആർ എനിക്കേറെ ഇഷ്ടം, രണ്ടാം ഭാ​ഗമുണ്ടെങ്കിൽ അഭിനയിക്കണം: ആ​ഗ്രഹം പറഞ്ഞ് ഹോളിവുഡ് താരം

ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് രാജമൗലി വ്യക്തമാക്കി

ഇന്ത്യൻ ചിത്രം ആർആർആർ എനിക്കേറെ ഇഷ്ടം, രണ്ടാം ഭാ​ഗമുണ്ടെങ്കിൽ അഭിനയിക്കണമെന്ന് പറഞ്ഞ് രം​ഗത്ത് വന്നിരിക്കുകയാണ് അമേരിക്കൻ റാപ്പർ ടോബ് എൻവിഗ്വെ.

ജൂൺ 9 ന് റിലീസിന് തയ്യാറെടുക്കുന്ന ‘ട്രാൻസ്‌ഫോമേഴ്‌സ് റൈസ് ഓഫ് ദി ബീസ്റ്റ്‌സ്’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ തന്റെ അഭിനയ മികവ് സ്ക്രീനിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് ടോബ് എൻവിഗ്വെ.

ട്രാൻസ്‌ഫോമേഴ്സ് ഹിന്ദിയിലാണ് നിർമ്മിച്ചിരുന്നതെങ്കിൽ ജൂനിയർ എൻടിആറായിരിക്കും തന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഏറ്റവും അനുയോജ്യനെന്നും താരം പറഞ്ഞു.

രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആർ. ലോകമെമ്പാടുമുള്ള നിരവധി ആരാധകരെ നേടിയ ചിത്രമാണ്. ‘നാട്ടു നാട്ടു’ എന്ന ഗാനം ഓസ്‌കാർ നേടിയതോടെ ചിത്രത്തിന്റെ ജനപ്രീതി വർധിച്ചു. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് രാജമൗലി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, ട്രാൻസ്‌ഫോർമേഴ്‌സ് താരവും ഗായകനുമായ ടോബി വിഗ്വെ ആർആർആറിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാനുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തിയതോടെ ആർആർആർ വീണ്ടും പ്രശസ്തിയിലേക്ക് കുതിക്കുകയാണ്.

ട്രാൻസ്‌ഫോമേഴ്‌സ് സീരീസിലെ ഏറ്റവും പുതിയ ചിത്രമായ ട്രാൻസ്‌ഫോർമേഴ്‌സ്: റൈസ് ഓഫ് ദി ബീസ്റ്റ്‌സിൽ ടോബി വേഷമിടുന്നത്. തന്റെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് ആർആർആർ എന്ന ടോബിയുടെ വാക്കുകൾ വൈറലായി മാറിയിരിക്കുകയാണ്. രണ്ടാം ഭാഗം ഒരുങ്ങുകയാണെങ്കിൽ അതിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ടെന്നും, കൂടാതെ ജൂനിയർ എൻടിആറിനെ പ്രശംസിക്കാനും താരം മറന്നില്ല. ജൂനിയർ എൻടിആർ അസാമാന്യ പ്രതിഭയാണെന്നാണ് താരം പറഞ്ഞത്. സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരി സീതാരാമരാജുവിന്റെയും കൊമരം ഭീമിന്റെയും കഥയാണ് രാജമൗലി ആർ.ആർ.ആറിലൂടെ അവതരിപ്പിച്ചത്.

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button