GeneralLatest NewsMollywoodNEWSWOODs

വന്ന് വന്ന് പട്ടി വരെ നക്കിയോ, ഇനി എനിക്ക് വേണ്ട : വിമർശകന് മറുപടിയുമായി അഭയ

വീട്ടില്‍ ഉമ്മ തനിക്ക് ചോറു തരുമ്പോ അവരും ഇതായിരിക്കും ഓര്‍ക്കണേ

മോശം കമന്റിടുന്നവര്‍ക്കും തന്നെ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുമൊക്കെ അവര്‍ അര്‍ഹിക്കുന്ന തരത്തിൽ മറുപടി നൽകുന്ന വ്യക്തിയാണ് അഭയ ഹിരണ്മയി. ഇപ്പോഴിതാ തന്റെ പുതിയ വീഡിയോയയ്ക്ക് ലഭിച്ചൊരു കമന്റിനു അഭയ നല്‍കിയ മറുപടി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.

read also: ‘ഞാന്‍ ഇത്രയും വൈറല്‍ ആയിട്ടും ഒരു പെണ്‍കുട്ടി പോലും എന്നോട് ‘ഐ ലവ് യു’ പറഞ്ഞിട്ടില്ല, കുട്ടിക്ക് എന്നെ ഇഷ്ടമാണോ?’

തന്റെ പട്ടിയോടൊപ്പം കളിക്കുന്ന വീഡിയോയാണ് അഭയ പങ്കുവച്ചത്. രസകരമായ ഈ വീഡിയോയ്ക്ക് താഴെ ഒരാള്‍ താരത്തെ പരിഹസിക്കാന്‍ ശ്രമിച്ചു. ‘വന്ന് വന്ന് പട്ടി വരെ നക്കിയോ, ഇനി എനിക്ക് വേണ്ട ഈ വീഡിയോ’ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് അഭയ നൽകിയ മറുപടി വൈറൽ.

വീട്ടില്‍ ഉമ്മ തനിക്ക് ചോറു തരുമ്പോ അവരും ഇതായിരിക്കും ഓര്‍ക്കണേ എന്നായിരുന്നു അഭയയുടെ മറുപടി. താരം തന്റെ മറുപടിയുടെ സ്‌ക്രീന്‍ ഷോട്ട് ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയായി പങ്കുവെക്കുകയും ചെയ്തു. ഇതോടെ കമന്റും അഭയയുടെ മറുപടിയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

shortlink

Related Articles

Post Your Comments


Back to top button