CinemaKollywoodLatest NewsWOODs

എന്നെ വിജയ് സാർ വഴക്ക് പറയും, പുത്തൻ ചിത്രത്തിന്റെ അപ്ഡേറ്റ് ചോദിച്ച ആരാധകനോട് വെങ്കട് പ്രഭു

ഇളയ ദളപതി കൂടി എത്തുമ്പോൾ പ്രതീക്ഷകൾ ആരാധകർക്ക് വാനോളമാണ്

‘ദളപതി 68’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രമാണ് വിജയ്ക്കൊപ്പം വെങ്കട് പ്രഭു ചെയ്യുന്നത്. ഹിറ്റ് മേക്കറിനൊപ്പം സാക്ഷാൽ ഇളയ ദളപതി കൂടി എത്തുമ്പോൾ പ്രതീക്ഷകൾ ആരാധകർക്ക് വാനോളമാണ്. തങ്ങളുടെ പ്രിയതാരം വിജയുടെ ദളപതി 68 എന്ന ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ചാണ് ആരാധകർക്ക് ഇപ്പോൾ അറിയേണ്ടത്.

ഹിറ്റ് മേക്കേഴ്സ് ഒരുമിക്കുന്നതിനാൽ ആരാധകർക്കിടയിൽ ചർച്ചാ വിഷയമാണ് പ്രഭു ചിത്രം. എജിഎസ് എന്റർടൈൻമെന്റിന്റെ 25-ാമത് നിർമ്മാണ സംരംഭമാണിത്.  കൂടാതെ യുവൻ ശങ്കർ രാജയുടെ സംഗീതവും ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

അടുത്തിടെ ഒരു ചിത്രത്തിന്റെ ലോഞ്ചിങ്ങിനിടെ പ്രഭുവിനോട് വിജയുമായുള്ള പുത്തൻ ചിത്രത്തെക്കുറിച്ച് ആരാധകൻ ചോദിച്ചിരുന്നു, എന്നാൽ അതേസമയം, ദളപതി വിജയ് ഇപ്പോൾ ലിയോയുടെ ചിത്രീകരണ തിരക്കിലാണ്. നിലവിൽ ഈ വർഷം ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന പാൻ-ഇന്ത്യ ചിത്രമാണിത്. തൃഷ, സഞ്ജയ് ദത്ത്, ഗൗതം മേനോൻ, മൻസൂർ അലി ഖാൻ, അർജുൻ സർജ, പ്രിയ ആനന്ദ്, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദളപതി 68ന്റെ അപ്‌ഡേറ്റ് ആരാധകർ ആവശ്യപ്പെടാൻ തുടങ്ങിയപ്പോൾ സംവിധായകൻ വെങ്കട്ട് പ്രഭു പറഞ്ഞു, “ഇല്ല, ദളപതി 68 അപ്‌ഡേറ്റ് വെളിപ്പെടുത്താനുള്ള സമയമല്ല ഇത്, ലിയോ സിനിമയുടെ റിലീസിന് ശേഷമേ ഞങ്ങൾക്ക് അത് വെളിപ്പെടുത്താൻ കഴിയൂ, അല്ലെങ്കിൽ വിജയ് സാർ എന്നെ ശകാരിക്കുമെന്നും പ്രഭു പറഞ്ഞു.

 

 

 

shortlink

Related Articles

Post Your Comments


Back to top button