BollywoodCinemaLatest NewsWOODs

സിദ്ധി വിനായക ക്ഷേത്രത്തിലെത്തി തൊഴുതു പ്രാർഥിച്ച് വിക്കി കൗശലും സാറാ അലിഖാനും

ക്ഷേത്രം സന്ദർശിച്ചത് തന്റെ ഇഷ്ടമാണെന്നായിരുന്നു സാറ അലിഖാന്റെ പ്രതികരണം

ഉജ്ജയിനിന് പിന്നാലെ നടി സാറാ അലി ഖാനും നടൻ വിക്കി കൗശലും സിദ്ധിവിനായക ക്ഷേത്രം സന്ദർശിച്ചു. വിക്കി കൗശലും സാറാ അലി ഖാനും ഒന്നിച്ച ചിത്രം സാറാ ഹട്‌കെ സാറാ ബച്ച്‌കെ ജൂൺ 2 ന് റിലീസ് ചെയ്തിരുന്നു. ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്.

അതിനായി നന്ദി അറിയിക്കാനും കൂടിയാണ് ക്ഷേത്രത്തിലെത്തിയതെന്ന് താരങ്ങൾ പറഞ്ഞു. ക്ഷേത്രദർശനം കഴിഞ്ഞ് പുറത്തിറങ്ങിയ വിക്കിയും സാറാ അലിഖാനും മാധ്യമപ്രവർത്തകർക്ക് മധുരം നൽകി.

ജീവിതത്തിൽ വന്നു ചേരുന്ന ഓരോ സിനിമയും പഠിക്കാനും വളരാനുമുള്ള അവസരമാണ്, എന്നാൽ ജീവിതമാകുന്ന യാത്ര അനന്തമാണ്, കൈവരുന്ന ഈ ചെറിയ വിജയങ്ങൾ ആഘോഷിക്കേണ്ടതാണെന്നും, ബോളിവുഡ് താരം സാറാ അലി ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ അടുത്തിടെ മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രം സന്ദർശിച്ചതിന് സാറാ അലി ഖാന് ചിലരിൽ നിന്ന് ശക്തമായ എതിർപ്പുണ്ടായിരുന്നു. നടിക്കെതിരെയും ഭീഷണിയുണ്ടായിരുന്നു, എന്നാൽ ക്ഷേത്രം സന്ദർശിച്ചത് തന്റെ ഇഷ്ടമാണെന്നായിരുന്നു സാറ അലിഖാന്റെ പ്രതികരണം.

അടുത്തിടെ വിക്കി കൗശലിനെ സൽമാൻ ഖാന്റെ ബോഡി ​ഗാർഡ്സ് പിടിച്ചുമാറ്റുന്ന വീഡിയോ വൈറലായിരുന്നു, എന്നാൽ നിങ്ങൾഡ ഉദ്ദേശിക്കുന്ന തരത്തിലുള്ള മോശപ്പെട്ട പ്രവൃത്തികളൊന്നും നടന്നിട്ടില്ലെന്നും യാതൊരു പരാതിയുമില്ലെന്നും വിക്കി കൗശൽ വ്യക്തമാക്കി രം​ഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button