രജനികാന്ത് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് നെൽസൺ സംവിധാനം ചെയ്ത ജയിലർ. തമന്നയാണ് ചിത്രത്തിലെ നായിക. മോഹൻലാൽ, ശിവരാജ് കുമാർ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
രജനി ചിത്രം ജയിലറിന്റെ ചിത്രീകരണം പൂർത്തിയായി. ഷൂട്ടിംഗ് പൂർത്തിയാക്കിയതിന് പിന്നാലെ താരങ്ങൾ ആഘോഷിക്കുന്ന ചിത്രവും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ചിത്രം ഷൂട്ടിംങ് പാക്കപ്പ് ആയതടക്കം അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
ഭീമാകാരമായ ഒരു കേക്ക് മുറിച്ചാണ് സിനിമാ സെറ്റിലുള്ളവർ അന്ന് പാക്കപ്പ് ആഘോഷമാക്കിയത്. ഷൂട്ടിംഗിന് ശേഷം രജനികാന്ത് തനിക്ക് ഒരു സമ്മാനം നൽകിയെന്ന് തമന്ന വെളിപ്പെടുത്തിയിരിക്കുകയാണ്. ആത്മീയ യാത്രയെക്കുറിച്ചുള്ള പുസ്തകമാണ് രജനീകാന്ത് തനിക്ക് സമ്മാനിച്ചതെന്ന് തമന്ന പറഞ്ഞു. രജനികാന്തിന്റെ ഓട്ടോഗ്രാഫോടെയാണ് പുസ്തകം തനിക്ക് സമ്മാനിച്ചതെന്നും താരം വ്യക്തമാക്കി.
രജനികാന്തിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് സ്വപ്ന സാക്ഷാത്കാരമാണെന്നും തമന്ന പറഞ്ഞു. ആഗസ്റ്റ് 10ന് ജയിലർ തീയറ്ററുകളിലെത്തും. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണവും സ്റ്റണ്ട് ശിവ സംഘട്ടനവും നിർവ്വഹിക്കുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമ്മിക്കുന്നത്.
Post Your Comments