CinemaLatest News

എന്നും എപ്പോഴും: അകാലത്തിൽ വിടപറഞ്ഞ പ്രിയതമന്റെ ഓർമ്മകളിൽ വിതുമ്പി നടി മേഘ്ന രാജ്

ത്രോബാക്ക് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുകയാണ് മേഘ്‌ന രാജ് സർജ

അകാലത്തിൽ അന്തരിച്ച ഭർത്താവ് ചിരഞ്ജീവി സർജയുടെ ചരമവാർഷികത്തിൽ അദ്ദേഹത്തിനൊപ്പമുള്ള ത്രോബാക്ക് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുകയാണ് മേഘ്‌ന രാജ് സർജ.

ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഇന്നലെയും ഇന്നും എന്നും എന്നാണ് താരം പോസ്റ്റ് ചെയ്തത്. എന്നാൽ പോസ്റ്റിന്റെ കമന്റ് സെക്ഷൻ മുഴുവൻ മേഘനാ രാജ് സർജയ്‌ക്കുള്ള ഹൃദയസ്പർശിയായ സന്ദേശങ്ങളും അനുഗ്രഹങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്ന കാഴ്ച്ചയാണ്.

ചിരഞ്ജീവി സർജ 2020ൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് കന്നഡ താരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടിയിരുന്നു. വിശാൽ ആത്രേയയുടെ വരാനിരിക്കുന്ന ചിത്രമായ ‘തത്സമ തദ്ഭവ – ദി കൺഫെഷൻ’ എന്ന ചിത്രത്തിലാണ് മേഘന അഭിനയിക്കുന്നത്. മേഘനയുടെയും ചിരഞ്ജീവിയുടെയും അടുത്ത സുഹൃത്തായ പന്നഗ ഭരണയും ചിത്രത്തിലുണ്ട്.

സർജ മരിക്കുമ്പോൾ ഗർഭിണിയായിരുന്നു നടി മേഘ്ന , അവരുടെ മകൻ റയാൻ സർജയുടെ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവക്കാറുണ്ട്.

കന്നഡ സിനിമയിലെ സൂപ്പർ താരമായിരുന്നു മേഘ്നയും അന്തരിച്ച ഭർത്താവ് സർജയും. മലയാളത്തിലടക്കം അഭിനയിച്ച താരം കൂടിയാണ് മേഖ്ന രാജ്.

 

 

 

shortlink

Related Articles

Post Your Comments


Back to top button