ഏതാനും നാളുകൾക്ക് മുൻപാണ് ഗായിക അമൃതയുടെയും അഭിരാമിയുടെയും പിതാവും ഓടക്കുഴൽ കലാകാരനുമായിരുന്ന സുരേഷ് വിടപറഞ്ഞത്.
സങ്കടകരമായ കുറിപ്പിനൊപ്പം പിതാവിന്റെ അവസാന പിറന്നാൾ ആഘോഷത്തിന്റെ വീഡിയോയും ചിത്രങ്ങളും അഭിരാമി പങ്കുവച്ചിരുന്നു.
ഞങ്ങളുടെ അച്ഛനോടൊപ്പം ഉള്ള അവസാന പിറന്നാൾ, പതിവില്ലാതെ എന്നോട് അൽപ്പം നോൺവെജ് പാകം ചെയ്ത് കൊടുക്കാനും അച്ഛൻ പറഞ്ഞു, ഒരുപാട് സന്തോഷത്തിലായിരുന്നു അച്ഛൻ, കൂടെയില്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്നാണ് താരം കുറിച്ചത്.
എല്ലാവരെയും അപമാനിക്കുന്ന തരത്തിൽ നോൺവെജ് കഴിച്ചതുമൂലമാണ് അങ്ങേര് നേരത്തേ പോയത് എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. മോശം മറുപടി തരണമെന്നുണ്ട്, പക്ഷേ മരിച്ച് പോയവരെയെങ്കിലും വെറുതെ വിടൂ എന്നാണ് അഭിരാമി ഇതിന് മറുപടി നൽകിയിരിക്കുന്നത്.
ബാലയുമായി വേർപിരിഞ്ഞ് അമൃത സുരേഷ് ഗോപി സുന്ദറുമായി ജീവിതം തുടങ്ങിയതും എല്ലാം വൻ വാർത്തയായി മാറിയിരുന്നു. പിന്നീട് ബാല കരൾ രോഗവുമായി ആശുപത്രിയിലായതുമെല്ലാം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.
അമൃതയും മകൾ പാപ്പുവും അഭിരാമിയും എല്ലാവരും തന്നെ സോഷ്യൽ മീഡിയയിൽ ഏറെ ആക്ടീവായിട്ടുള്ള ആളുകളാണ്. വീടിനുള്ളിലെ ചെറിയ വിശേഷങ്ങളും ഓരോ ആഘോഷങ്ങളും ഇരുവരും ആരാധകരുമായി പങ്കുവക്കാറുണ്ട്.
Post Your Comments