അനിൽ രവിപുടിക്കൊപ്പം ബാലകൃഷ്ണയും ചേരുന്ന NBK108 എന്ന് പേരിട്ടിരുന്ന ചിത്രം ഭഗവന്ത് കേസരി എന്ന് പേരുമാറ്റി. തെലുങ്ക് സൂപ്പർ താരം ബാലയ്യക്ക് നായികയായെത്തുന്നത് തെന്നിന്ത്യൻ സൗന്ദര്യ റാണി കാജൽ അഗർവാളാണ്.
ചിത്രത്തിന്റെ പ്രഖ്യാപനത്തോടൊപ്പം ചിത്രത്തിന്റെ പോസ്റ്ററും അണിയറപ്രവർത്തകർ പങ്കുവച്ചു. പതിവു ശൈലിയിൽ കയ്യിലൊരു ആയുധവുമായാണ് ബാലയ്യ ഭഗവന്തിലും എത്തിയിരിക്കുന്നത്. ബാലകൃഷ്ണയുടെയും സംവിധായകൻ അനിൽ രവിപുടിയുടെയും ചിത്രത്തിൽ നായികാ വേഷത്തിൽ കാജൽ അഗർവാളെത്തും. തമൻ ആണ് സംഗീതം നൽകുന്നത്.
അഖണ്ഡ, വീര സിംഹ റെഡ്ഡി എന്നീ ചിത്രങ്ങൾ വമ്പൻ ഹിറ്റായി മാറിയിരുന്നു, ബാലയ്യയ്യുടെ സമീപകാലത്തെ രണ്ട് ചിത്രങ്ങളും 100 കോടി ക്ലബ്ബിൽ കയറിയിരുന്നു.
ബാലയ്യുടെ കരിയറിലെ 108 ആമത്തെ ചിത്രം കൂടിയാണിത്. ടൈറ്റിൽ പോസ്റ്ററിൽ ബാലയ്യയുടെ കഥാപാത്രത്തെ അതിമനോഹരമായാണ് കാണിച്ചിരിക്കുന്നത്. ഐ ഡോണ്ട് കെയർ എന്നാണ് ടാഗ് ലൈനിൽ എഴുതിയിരിക്കുന്നത്.
തെലുങ്ക് പ്രേക്ഷകരുടെ പ്രിയതാരമാണ് നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യ. കിടിലൻ, ആക്ഷൻ, മാസ് ചിത്രങ്ങളാണ് ഏതാനും നാളുകളായി താരം തന്റെ ആരാധകർക്കായി നൽകുന്നത്.
ആക്ഷനും പാട്ടും ഭക്തിയും എല്ലാം നിറഞ്ഞ തങ്ങളുടെ ബാലയ്യയുടെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
Leave a Comment