ക്ഷേത്ര പരിസരത്ത് നടി കൃതി സനണിനെ ചുംബിച്ച ആദിപുരുഷ് സംവിധായകന്‍ ഓം റൗട്ടിനെതിരെ വ്യാപക വിമർശനം. ബിജെപി നേതാവ് രമേശ് നായിഡു നഗോത്തു അടക്കമുള്ളവരാണ് കൃതിക്കും ഓം റൗട്ടിനുമെതിരെ രംഗത്തെത്തിയത്. ഓം റൗട്ടിന്റെ പ്രവര്‍ത്തി മര്യാദകേടും അംഗീകരിക്കാനാവാത്തതുമെന്ന് രമേശ് നായിഡു ട്വീറ്റ് ചെയ്തു.
‘ഒരു പവിത്രമായ സ്ഥലത്ത് ഇത്തരം വികൃതി കാണിക്കുന്നത് അത്ര അത്യാവശ്യമാണോ? തിരുമല വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിന് മുന്നില്‍ പരസ്യമായി സ്നേഹ പ്രകടനം നടത്തി ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതും മര്യാദകേടും അംഗീകരിക്കാന്‍ പറ്റാത്തതുമാണ്,’ രമേശ് ട്വീറ്റില്‍ പറഞ്ഞു. എന്നാല്‍, ഈ ട്വീറ്റ് കുറച്ചു സമയം കഴിഞ്ഞപ്പോൾ രമേശ് നായിഡു പിന്‍വലിച്ചു.
READ ALSO: നഗ്ന വീഡിയോ അയച്ചു തന്നാല്‍ പതിനഞ്ചു ലക്ഷം രൂപ നല്‍കാമെന്ന് അയാൾ : നടിയുടെ വെളിപ്പെടുത്തൽ
‘ക്ഷേത്രപരിസരത്ത് ഇങ്ങനെ ചെയ്യരുത്. അവര്‍ മൂന്ന് വയസുള്ള കുട്ടികളല്ല. അദ്ദേഹത്തിനെതിരെ ഒരു കേസ് ഫയല്‍ ചെയ്യൂ, ഇത് അപലപനീയമാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ പോലും ഒരുമിച്ച് ക്ഷേത്രത്തില്‍ പോകാറില്ല. ഒരു ഹോട്ടല്‍ മുറി ബുക്ക് ചെയ്യൂ, നിങ്ങളുടെ പെരുമാറ്റം രാമായണത്തേയും സീതാദേവിയേയും അപമാനിക്കുന്നതിന് തുല്യമാണെന്നുമുള്ള വിമർശനങ്ങൾ ഉയരുന്നുണ്ട്.
Leave a Comment