ഛത്രപതി ശിവാജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 350-ാം വാർഷികത്തിൽ, നിർമ്മാതാവ് സന്ദീപ് സിംഗും എവിഎസ് സ്റ്റുഡിയോയും തങ്ങളുടെ വരാനിരിക്കുന്ന ചിത്രമായ ബാൽ ശിവജിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു.
സൈറാത്ത് താരം ആകാശ് തോസറാണ് ടൈറ്റിൽ റോളിൽ. ഛത്രപതി ശിവജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ദേശീയ അവാർഡ് ജേതാവായ രവി ജാദവാണ് സംവിധാനം ചെയ്യുന്നത്. മറാത്തി ചിത്രമായ ‘സൈറാത്ത്’ എന്ന ചിത്രത്തിലെ അഭിനയത്തിന് അംഗീകാരം നേടിയ പ്രതിഭാധനനായ നടൻ ആകാശ് തോസറിനെയാണ് ശിവാജി മഹാരാജിന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ തിരഞ്ഞെടുത്തതെന്ന് ശ്രദ്ധേയമാണ്.
സന്ദീപ് സിംഗ്, സാം ഖാൻ, രവി ജാദവ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത, അഭിഷേക് വ്യാസ് എന്നിവരാണ് നിർമ്മാതാക്കൾ. അമ്മയുടെയും മകന്റെയും കഥ, ലോകത്തിലെ ഏറ്റവും നിർഭയനും ധീരനുമായ പോരാളിയായി ശിവജിയെ എങ്ങനെ വളർത്തി എന്നതിനെക്കുറിച്ചാണ് സിനിമയെന്നും സംവിധായകൻ വ്യക്തമാക്കി.
സൈറാത്ത് കണ്ടപ്പോൾ, ഈ പുതിയ കുട്ടിക്ക് ദശലക്ഷക്കണക്കിന് ആരാധകരെ നേടാനുള്ള കഴിവ് ഉണ്ടെന്ന് മനസ്സിലാക്കി, ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ അത് തെളിയിച്ചു തരുകയും ചെയ്തു, ഞങ്ങളുടെ അഭിപ്രായത്തിൽ, ആകാശ് തോസറിനല്ലാതെ മറ്റാർക്കും ബാൽ ശിവജിയെ അവതരിപ്പിക്കാൻ കഴിയില്ല, അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments