ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ ഫോണില്‍ നിന്ന് സിപിഎം നേതാവ് എംഎ ബേബി തന്നെ വിളിച്ചതിനെക്കുറിച്ച് തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കര്‍. ആര് എസ് എസ് പ്രസാധക വിഭാഗമായ കുരുക്ഷേത്ര പ്രകാശന് പുറത്തിറക്കിയ സംഘദര്‍ശനമാലിക പുസ്തകപരമ്പരയുടെ പ്രകാശനവേളയില്‍ പങ്കെടുത്തപ്പോഴാണ് എം എ ബേബി ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ കുമ്മനം രാജശേഖരന്റെ ഫോണില്‍ നിന്ന് തന്നെ വിളിച്ചതിനെക്കുറിച്ച് രഞ്ജി പണിക്കർ പങ്കുവച്ചത്.
READ ALSO: എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ കാലഘട്ടം: വേദനയോടെ അർച്ചന കവി
‘കുമ്മനം രാജശേഖരന്റെ ഫോണ്‍ നമ്പര്‍ കണ്ടാണ് എടുത്തത്. ശബ്ദം കേട്ടപ്പോള്‍ എം എ ബേബിയുടേത്. ഞാന്‍ ഞെട്ടി. കുമ്മനം രാജശേഖരന്റെ ഫോണില്‍ നിന്ന് എം എ ബേബി ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുക എന്നത് എല്ലാ ദിവസവും സംഭവിക്കുന്ന ഒന്നല്ല. ആറന്മുള വിമാനത്താവളത്തിനെതിരായ സമരത്തില്‍ പിന്തുണ തേടിയാണ് അദ്ദേഹം വിളിച്ചത്. ഈ സമരത്തില്‍ എം എ ബേബി, ബിനോയി വിശ്വം തുടങ്ങിയ നേതാക്കളും പങ്കെടുത്തിരുന്നു.’- രഞ്ജി പണിക്കര്‍ പറഞ്ഞു
Post Your Comments