ബാഹുബലി എന്ന ചിത്രത്തിലൂടെ ആരാധക പ്രീതി നേടിയ നടനാണ് പ്രഭാസ്. രാമായണ കഥ പ്രമേയമാകുന്ന ‘ആദിപുരുഷ് ‘ ആണ് പ്രഭാസിന്റെ പുതിയ ചിത്രം. ഇപ്പോഴിതാ ‘ആദിപുരുഷ്’ ട്രെയിലര്‍ ലോഞ്ചിനിടെ പ്രഭാസ് തന്റെ വിവാഹത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്.
തന്റെ വിവാഹം തിരുപ്പതി തിരുമല ക്ഷേത്രത്തില്‍ ആയിരിക്കുമെന്നാണ് പ്രഭാസ് പ്രഖ്യാപിച്ചിരിക്കുന്നത്. താരത്തിന്റെ വാക്കുകളെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ആരെയാണ് വിവാഹം ചെയ്യുന്നത് എന്ന കാര്യം താരം ഇനിയും വെളിപ്പെടുത്തിയിട്ടില്ല.
ചിത്രത്തിലെ നായിക കൃതി സനോണുമായി പ്രഭാസ് ഡേറ്റിങ്ങിലാണെന്നും അഭ്യൂഹമുണ്ട്.
Post Your Comments