എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് ശക്തിയാർജിക്കുമ്പോൾ തന്നെ മഹാരാജാസ് കോളേജ് വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കി വിവാദത്തിലായ കെ വിദ്യയും വിവാദങ്ങളിൽ പെട്ടിരിക്കുകയാണ്.
സോഷ്യൽ മീഡിയയിലടക്കം വൻ പരിഹാസമാണ് ഇരുവർക്കുമെതിരെ ഉയരുന്നത്. ഇതൊക്കെ ഒരു തെറ്റാണോ, കോപ്പിയടി ഒരു സമരമാർഗമായി നമ്മൾ അംഗീകരിച്ചതാണ്, വാഴക്കുല മുതൽ ആരാന്റെ കവിത വരെ നമ്മുടെതാകും പൈങ്കിളിയെ. വിപ്ലവം എന്നാൽ നിലവിലുള്ള സമ്പ്രദായങ്ങളെ തകർത്ത് മുന്നേറുക തന്നെയാണ്. അല്ലെങ്കിൽ തന്നെ ഈ പരീക്ഷ ഒക്കെ ആരാ കണ്ടുപിടിച്ചത് ?നമ്മുടെ ബുദ്ധിയെ പരീക്ഷിക്കുന്ന ബൂർഷാ സമ്പ്രദായമാണ് അത് എന്ന് മറക്കരുത്. അപ്പോ പരീക്ഷയെഴുതാതെ പാസ്സാകുന്നതും തെറ്റല്ല. അതൊരുതരം ഒളിപ്പോരാണ് എന്നാണ് മുതിന്ന നടൻ ജോയ് മാത്യു കുറിച്ചിരിക്കുന്നത്.
കുറിപ്പ് വായിക്കാം
ഇതൊക്കെ ഒരു തെറ്റാണോ, കോപ്പിയടി ഒരു സമരമാർഗമായി നമ്മൾ അംഗീകരിച്ചതാണ്, വാഴക്കുല മുതൽ ആരാന്റെ കവിത വരെ നമ്മുടെതാകും പൈങ്കിളിയെ.
വിപ്ലവം എന്നാൽ നിലവിലുള്ള സമ്പ്രദായങ്ങളെ തകർത്ത് മുന്നേറുക തന്നെയാണ്. അല്ലെങ്കിൽ തന്നെ ഈ പരീക്ഷ ഒക്കെ ആരാ കണ്ടുപിടിച്ചത് ? നമ്മുടെ ബുദ്ധിയെ പരീക്ഷിക്കുന്ന ബൂർഷാ സമ്പ്രദായമാണ് അത് എന്ന് മറക്കരുത്. അപ്പോ പരീക്ഷയെഴുതാതെ പാസ്സാകുന്നതും തെറ്റല്ല. അതൊരുതരം ഒളിപ്പോരാണ്.
കഠിനമായി പഠിച്ച് പരീക്ഷയെഴുതി പാസ്സാകുന്ന എല്ലാ വിഡ്ഢികൾക്കും നല്ല നമസ്കാരം, മാറ്റമില്ലാത്തതായി ഒന്നുമാത്രം എല്ലാം സഹിക്കുന്ന മലയാളികൾ എന്ന ഹതഭാഗ്യജന്മങ്ങൾ, ഇൻക്വിലാബ് സിന്ദാബാ….ബാ….
Post Your Comments