നടി പ്രിയ വാര്യർക്കെതിരെ സോഷ്യൽ മീഡിയ പോസ്റ്റുമായി സംവിധായകൻ ഒമർലുലു. പ്രിയ വാര്യരുടെ ജീവിതത്തിലെ തന്ന ആദ്യത്തെ സിനിമയായ ഒരു അഡാർ ലൗവ്വിന്റെ സംവിധായകനാണ് ഒമർ ലുലു.
ഒരു അഡാർ ലൗവിലെ സൈറ്റ് അടിക്കുന്ന രംഗത്തിലൂടെയാണ് പ്രിയ വാര്യർ പ്രശസ്തയായത്. കണ്ണിറുക്കൽ അഥവാ വിങ്കിംങ് സീനിലൂടെ ഒരൊറ്റ രാത്രികൊണ്ട് പ്രിയ ദേശീയ തലത്തിലും അന്തർ ദേശീയ തലത്തിലും വരെ അതി പ്രശസ്തയായി മാറി. പിന്നീടാണ് മറ്റ് ഭാഷാ ചിത്രങ്ങളിലടക്കം പ്രിയ വാര്യർ തിരക്കുള്ള നായികയായി മാറിയത്.
അടുത്തിടെ ഒരു അഭിമുഖത്തിൽ പ്രിയയോട് സൈറ്റ് അടിക്കുന്ന രംഗം ഓർമ്മയുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നും 5 വർഷം ആയി, ആ സൈറ്റടി സംവിധായകൻ പറഞ്ഞ് ചെയ്തതല്ല, താൻ കയ്യിൽ നിന്ന് ഇട്ടതാണെന്നാണ് പ്രിയ മറുപടി പറയുന്നത്.
ഇത് എന്റെ സിനിമയിലൂടെ വന്ന് പിന്നീട് ഓർമ്മ നഷ്ടപ്പെട്ടവർക്ക് സമർപ്പിക്കുന്നു എന്ന ക്യാപ്ഷനും നൽകിയാണ് ഓർമ്മ കുറവിന് വല്യ ചന്ദനാദി നല്ലതാണെന്ന് പറഞ്ഞ് ഒമർ ലുലു പോസ്റ്റ് ചെയ്തിരിക്കുന്നത്.
2018-ൽ രാജ്യം കണ്ട ഏറ്റവും വലിയ ഇന്റർനെറ്റ് സെൻസേഷനായിരുന്നു പ്രിയ പ്രകാശ് വാര്യർ. കണ്ണിറുക്കുന്ന ഒരു സ്കൂൾ വിദ്യാർത്ഥിനിയായി ലോകമെങ്ങുമുള്ള ആളുകളുടെ ഇഷ്ടം നേടാനായ താരം കൂടിയാണ് പ്രിയ. ഇന്ത്യയിലെ എക്കാലത്തെയും വേഗമേറിയ ഇന്റർനെറ്റ് സെലിബ്രിറ്റികളിൽ ഒരാളായി ചുരുങ്ങിയ സമയം കൊണ്ടാണ് അന്ന് പ്രിയ മാറിയത്.
Post Your Comments